പരിയേറും പെരുമാളിന് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ധനുഷിനൊപ്പം നടന് ലാലും പ്രധാന വേഷത്തിലെത്തുന്നു. D41 എന്ന് അനൗദ്യോഗികമായി പേരിട്ട ചിത്രത്തിന്റെ ചിത്രീകരണം ഡിസംബറില്‍ ആരംഭിക്കും. നിലവില്‍ കാര്‍ത്തിക് സുബ്ബരാജിന്റെ സിനിമയിലാണ് ധനുഷ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതിന് ശേഷം മാരി സെല്‍വരാജിന്റെ ചിത്രത്തിന്റെ ഭാഗമാകും.
വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് തനു ആണ് മാരി സെല്‍വരാജിന്റെ പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. സന്തോഷ് നാരായണനാണ് സംഗീതം. മാത്തുക്കുട്ടി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഹെലന് ആണ് ലാലിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. വെട്രിമാരനുമൊത്തുള്ള അസുരനാണ് ധനുഷിന്റെതായി പ്രദര്‍ശനത്തിനെത്തിയ അവസാന ചിത്രം.