അമ്പിളിയുടെ നായിക ഇനി ടൊവിനോയ്‌ക്കൊപ്പം

','

' ); } ?>

സൗബിന്‍ ഷാഹിര്‍ നായകനായെത്തിയ അമ്പിളിയിലൂടെ ശ്രദ്ധേയയായ തന്‍വി റാം ടൊവിനോ തോമസിന്റെ നായികയായെത്തുന്നു. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘2403 ft’ എന്ന ചിത്രത്തിലാണ് തന്‍വി ടൊവിനോയുടെ നായികയായെത്തുന്നത്. അഖില്‍ പി ധര്‍മജന്‍ തിരക്കഥയെഴുതുന്ന ചിത്രം നിര്‍മിക്കുന്നത് ആന്റോ ജോസഫ് ആണ്. കേരളം അതിജീവിച്ച മഹാപ്രളയമാണ് ചിത്രത്തിന്റെ പ്രമേയം.

ടൊവിനോയ്‌ക്കൊപ്പമുളള ചിത്രം പങ്കുവെച്ചുകൊണ്ട് തന്‍വി റാം തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പുതിയ സിനിമയുടെ വിവരം ആരാധകരുമായി പങ്കുവെച്ചത്. ചിത്രത്തിന്റെ എഡിറ്റിംഗ് മനീഷ് നാരായണനാണ് നിര്‍വഹിക്കുക. ജോമോന്‍ ടി ജോണാണ് ഛായാഗ്രഹണം. സംഗീതം ഒരുക്കുന്നത് ഷാന്‍ റഹ്മാന്‍.