ഇത്തവണത്തെ ഓണം കളറാക്കാന്‍ തന്നെയാണ് പൃഥ്വിയും കൂട്ടരുമെത്തുന്നത് എന്ന സൂചനകളുമായി ബ്രദേഴ്സ് ഡേയിലെ ഡാന്‍സ് സോങ്ങ് പുറത്തിറങ്ങി. ഫൈറ്റ് മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് പൃഥ്വി കിടിലന്‍ സ്റ്റെപ്പുകളുമായാണ് ഗാന രംഗങ്ങളില്‍ ഇത്തവണയെത്തിയത്. പൃഥ്വിക്കൊപ്പം നൃത്തച്ചുവടുകളുമായി നായികമാരായെത്തുന്ന മഡോണയും ഐശ്വര്യ ലക്ഷ്മിയും ചുവടുകള്‍ വെക്കുന്നത് കാണാം. മാജിക് ഫ്രെയിംസ് യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്ന ഗാനം ഇതിനോടകം വൈറലായിക്കഴിഞ്ഞു.
ഓണം റിലീസായി തിയേറ്ററിലെത്തുന്ന പൃഥ്വിരാജ് . മലയാളത്തിന്റെ പ്രിയതാരം ഷാജോണ്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ബ്രദേഴ്സ് ഡേ. ഹാസ്യത്തിന് പ്രധാന്യം നല്കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി, മഡോണ സെബാസ്റ്റ്യന്‍, മിയ, പ്രയാഗ മാര്ട്ടിന് എന്നിവരാണ് നായികമാര്‍. ലൂസിഫറിനും പതിനെട്ടാംപടിയ്ക്കും ശേഷം പൃഥ്വിരാജ് വേഷമിടുന്ന ചിത്രം കൂടിയാണ് ബ്രദേഴ്സ് ഡേ. ചിത്രത്തില്‍ വില്ലനായി എത്തുന്നത് തമിഴ് സിനിമകളിലൂടെ ശ്രദ്ദേയനായ പ്രസന്നയാണ്. വിജയ രാഘവന്, ധര്മജന്, കോട്ടയം നസീര്‍, പൊന്നമ്മ ബാബു, കൊച്ചു പ്രേമന്, സ്ഫടികം ജോര്‍ജ്ജ്, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ നിര്‍മിക്കുന്ന ചിത്രം സെപ്റ്റംബര്‍ ആറിന് തിയേറ്ററിലെത്തും.