മോഹന്‍ലാലിന്റെ ശബ്ദത്തോടെ ‘സൈറാ നരസിംഹ റെഡ്ഡി’, ടീസര്‍ കാണാം

','

' ); } ?>

ബ്രഹ്മാണ്ഡ ചിത്രം ‘സൈറാ നരസിംഹ റെഡ്ഡി’യുടെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. മോഹന്‍ലാലിന്റെ ശബ്ദത്തോടെയാണ് ചിത്രത്തിന്റെ മലയാളം ടീസര്‍ ആരംഭിക്കുന്നത്. സ്വാതന്ത്ര സമര പോരാളി ഉയ്യാലവാഡ നരസിംഹ റെഡ്ഡിയുടെ ജീവിതമാണ് ഈ പിരീഡ് ഡ്രാമ ചിത്രം പറയുന്നത്. ചിത്രത്തിലും നായക കഥാപാത്രത്തെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് മോഹന്‍ലാലാണെന്ന് മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ചിരഞ്ചീവിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഗോസായി വെങ്കണ്ണ എന്ന ആത്മീയ നേതാവിന്റെ വേഷത്തില്‍ ചിത്രത്തില്‍ അമിതാഭ് ബച്ചനും എത്തുന്നുമുണ്ട്. വിജയ് സേതുപതിയും നയന്‍താരയും ജഗപതി ബാബുവും കിച്ച സുദീപും തമന്നയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നു. കോനിഡെല പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടന്‍ റാംചരണാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോളിവുഡ് സംഗീത സംവിധായകന്‍ അമിത് ത്രിവേദി സംഗീതം നല്‍കുന്നു. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നീ നാല് ഭാഷകളിലായാണ് ചിത്രം തീയേറ്ററുകളിലെത്തുക.