
നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ‘മൂത്തോന്’ മുംബൈ ചലച്ചിത്രമേളയില്‍ ഉദ്ഘാടനചിത്രമായെത്തുന്നു. 21-ാമത് മുംബൈ ചലച്ചിത്രമേള(ജിയോ മാമിഫിലിം ഫെസ്റ്റിവല്‍)യിലേക്കാണ് ഉദ്ഘാടനചിത്രമായി ‘മൂത്തോന്’ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിലൊരുക്കിയ ‘മൂത്തോനി’ല്‍, തന്റെ ജ്യേഷ്ഠ സഹോദരനെ അന്വേഷിച്ച് മുംബൈയിലേക്ക് പോകുന്ന ഒരു ലക്ഷദ്വീപുകാരനായാണ് നിവിനെത്തുന്നത്. ഗീതു മോഹന്‍ദാസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപാണ്.
‘മൂത്തോന്റെ’ ഛായാഗ്രഹണം രാജീവ് രവിയും എഡിറ്റിംഗ് ബി അജിത്കുമാറും സൗണ്ട് ഡിസൈന്‍ കുനാല്‍ ശര്‍മ്മയും നിര്‍വ്വഹിച്ചിരിക്കുന്നു. സ്നേഹ ഖാന്‍വാല്‍ക്കര്‍, ബാലഗോപാലന്, വാസിക്ക് ഖാന്, ഗോവിന്ദ് മേനോന്, റിയാസ് കോമു,സുനില്‍ റോഡ്രിഗസ് എന്നിവരും ‘മൂത്തോന്റെ’ അണിയറയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇറോസ് ഇന്റര്‍നാഷണലും ആനന്ദ് എല്‍. റായ്, അലന് മക്അലക്സ് എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.