ഹൊറര്‍ വെബ് സീരീസുമായി കിംഗ്ഖാന്‍

','

' ); } ?>

ഹൊറര്‍ വെബ് സീരീസ് അവതരിപ്പിക്കാനൊരുങ്ങി ബോളിവുഡ് കിംഗ് ഖാന്‍. ഷാറൂഖ് ഖാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് ബേതാള്‍ എന്നു പേരു നിശ്ചയിച്ചതായ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പാട്രിക് ഗ്രഹാം സംവിധാനം ചെയ്യുന്ന ഈ സീരീസില്‍ സഹ സംവിധായകനായി നിഖില്‍ മഹാജനുമുണ്ടാകും. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ്‌സ്, നെറ്റ്ഫ്‌ലിക്‌സ്, ഗൗരവ് വര്‍മ എന്നിവരും നിര്‍മ്മാണത്തില്‍ പങ്കാളികളാണ്.

വിനീത് കുമാര്‍ സിംഗും അഹാന കുമ്രയും ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തുമെന്നാണ് വിവരം. വെബ് സീരീസിനെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് സൂചന.