ജീവിതത്തിന്റെ യതാര്‍ത്ഥ ചിത്രങ്ങളെ കോര്‍ത്തിണക്കി മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ളയിലെ ഹിന്ദി ഗാനം..

','

' ); } ?>

ഏറെ വ്യത്യസ്ഥമായ ഒരു യതാര്‍ത്ഥ പ്രണയ കഥയുമായി ഇന്ദ്രന്‍സ് പ്രധാന വേഷത്തിലെത്തുന്ന മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ളയിലെ ഹിന്ദി ഗാനം പുറത്തിറങ്ങി. പ്രണയവും വിരഹവും കിനിയുന്ന ഓര്‍മ്മകള്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സിന്റെ അഭിനയജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായി മാറുകയാണ് ചിത്രത്തിലെ കുഞ്ഞബ്ദുള്ള എന്ന കഥാപാത്രം. ബോംബെ തെരുവുകളിലെ ഏറ്റവും താഴേത്തട്ടിലുള്ള യതാര്‍ത്ഥ ജീവിതത്തിന്റെ ദ്യശ്യങ്ങള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയ ഗാനം ഇതിനോടകം പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയിരിക്കുകയാണ്. ഹിഷാം അബ്ദുള്‍ വഹാബ് സംഗീത സംവിധാനം നിര്‍വഹിച്ച് ആലപിച്ചിരിക്കുന്ന ഈ മനോഹര ഗാനത്തിന് ഷാജഹാന്‍ ഒരുമനയൂരാണ് വരികള്‍ നല്‍കിയിരിക്കുന്നത്. യുവതാരം ബാലു വര്‍ഗീസും ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്