‘ഖുര്‍ബാനി’യുമായി ഷെയ്ന്‍ നിഗം ; ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു

','

' ); } ?>

ഷെയ്ന്‍ നിഗം നായകനായെത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഖുര്‍ബാനി എന്നാണ് ചിത്രത്തിന്റെ പേര്. ജിയോ വിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. വര്‍ണ ചിത്രയുടെ ബാനറില്‍ മഹാ സുബൈര്‍ നിര്‍മിക്കുന്ന ചിത്രം പ്രണയ ചിത്രമാണെന്നാണ് ടൈറ്റില്‍ പോസ്റ്റര്‍ നല്‍കുന്ന സൂചന.

ബിയോണ്ട് ദ ലവ് എന്ന ടാഗ് ലൈനില്‍ എത്തുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഞാന്‍ പ്രകാശനിലൂടെ ശ്രദ്ധേയയായ ദേവിക സഞ്ജയ് നായികയാവുന്ന ചിത്രത്തില്‍ ചാരുഹാസനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സുനോജ് വേലായുധന്‍ ഛായാഗ്രഹണം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് ദിലീപ് ആണ്. ഈ വര്‍ഷം ഷെയ്‌നിന്റെതായി പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്‌ക് തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.