സത്യന്‍ അന്തിക്കാടിനൊപ്പം വീണ്ടും ഇക്ബാല്‍ കുറ്റിപ്പുറം-ഒരുങ്ങുന്നത് മമ്മൂട്ടി ചിത്രം

','

' ); } ?>

അടുത്തിടെയാണ് മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം ചെയ്യാനൊരുങ്ങുന്നതായി സംവിധായകന്‍ സത്യന്‍ അന്തിക്കാട് വെളിപ്പെടുത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. നിറം, അറബിക്കഥ, ഫോര്‍ ദ പീപ്പിള്‍, ഡയമണ്ട് നെക്ലേസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച ഡോ ഇക്ബാല്‍ കുറ്റിപ്പുറമാണ് ഈ ചിത്രത്തിനായും തിരക്കഥയെഴുതുന്നത്. സത്യന്‍ അന്തിക്കാടിന്റെ മുന്‍ ചിത്രങ്ങളായ ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്കും ജോമോന്റെ സുവിശേഷങ്ങള്‍ക്കും തിരക്കഥ ഒരുക്കിയത് ഇക്ബാല്‍ കുറ്റിപ്പുറമായിരുന്നു.

വര്‍ഷങ്ങളുടെ ഇടവേള കഴിഞ്ഞാണ് മമ്മൂട്ടിക്കൊപ്പം ഒരു ചിത്രം സത്യന്‍ അന്തിക്കാട് ചെയ്യുന്നത്. പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുന്ന ഈ സിനിമ ഈ വര്‍ഷം അവസാനത്തോടെയാകും ഷൂട്ടിംഗ് ആരംഭിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മുന്‍പ് ശ്രീധരന്റെ ഒന്നാംതിരുമുറിവ്, അര്‍ത്ഥം, കളിക്കളം, ഒരാള്‍ മാത്രം എന്നീ ചിത്രങ്ങളായിരുന്നു മമ്മൂട്ടി-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നത്.