പ്രേക്ഷകരുടെ പ്രിയപ്പെട്ട ലാല്‍ തന്റെ പിറന്നാള്‍ ദിനത്തില്‍ ഭാര്യ സുചിത്രയോടൊപ്പം കേക്ക് കട്ട് ചെയ്യുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഏറെ വൈറലായിരിക്കുന്നത്. തന്റെ ഭാര്യ സുചിത്രയോടൊപ്പം മധുരം പങ്കിടുന്ന ലാല്‍ സുചിത്രയില്‍ നിന്നും സ്നേഹ ചുമ്പനം ഏറ്റു വാങ്ങുന്ന വീഡിയോയാണ് ആരാധകരുടെ മനം കവര്‍ന്നിരിക്കുന്നത്. പ്രശസ്ത നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരാണ് ഈ മനോഹരമായ നിമിഷം തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പ്രേക്ഷകര്‍ക്കായി പങ്കുവെച്ചത്. പിറന്നാള്‍ ദിനത്തില്‍ ലാല്‍ തന്റെ പേജിലൂടെ പങ്കുവെച്ച ബ്ലോഗും ഏറെ വൈറലായിരുന്നു.