ഹ്യൂമന്‍ കമ്പ്യൂട്ടര്‍ ശകുന്തള ദേവിയായി വിദ്യാബാലന്‍

','

' ); } ?>

ഹ്യൂമന്‍ കമ്പ്യൂട്ടര്‍ എന്നറിയപ്പെടുന്ന ശകുന്തള ദേവിയുടെ കഥ വെള്ളിത്തിരയിലെത്തുന്നു. അനു മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിദ്യാബാലന്‍ ആണ് ശകുന്തള ദേവിയായെത്തുന്നത്. വിക്രം മല്‍ഹോത്രയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുന്ന സിനിമ 2020 ല്‍ റിലീസ് ചെയ്യാനാണ് തീരുമാനം.

ഫണ്‍ വിത്ത് നമ്പേര്‍സ്, അസ്‌ട്രോളജി ഫോര്‍ യു തുടങ്ങി നിരവധി പുസ്തകങ്ങള്‍ ശകുന്തള ദേവിയുടെതാണ്. കണക്കുകൂട്ടലിലെ തന്റെ അത്ഭുതം പ്രദര്‍ശിപ്പിക്കുന്നതിന് പല ലോക പര്യടനങ്ങളും നടത്തിയിട്ടുണ്ട്. ശകുന്തള ദേവിയെപ്പോലെയുള്ള കഥാപാത്രമായി വെള്ളിത്തരയില്‍ എത്തുന്നതിന്റെ സന്തോഷത്തിലാണ് താനെന്ന് വിദ്യാബാലന്‍ പറയുന്നു.