![](https://i0.wp.com/celluloidonline.com/wp-content/uploads/2019/05/mammooty-national.jpg?resize=589%2C310)
പേരന്‍പിലെ അമുദവന് എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ മമ്മൂട്ടിക്ക് വീണ്ടും ദേശീയ പുരസ്കാരത്തിനുള്ള നാമനിര്‍ദ്ദേശം. മമ്മൂട്ടിയെ കൂടാതെ ചിത്രത്തില്‍ പാപ്പയെ അവതരിപ്പിച്ച സാധന, മികച്ച സംവിധായകനായി റാം, മികച്ച ചിത്രം, ഛായാഗ്രാഹണം, സംഗീതം തുടങ്ങിയ വിഭാഗങ്ങളിലും പേരന്‍പിന് നാമനിര്‍ദേശമുണ്ട്.
ഇതോടെ ഇരുപത്തിയൊമ്പതാം നാമനിര്‍ദ്ദേശമാണ് മമ്മൂട്ടിക്ക് ലഭിച്ചിരിക്കുന്നത്. ദേശീയ പുരസ്കാരത്തിനുള്ള നാമനിര്‍ദ്ദേശം ഏറ്റവുമധികം ലഭിച്ചിട്ടുള്ള നടനാണ് മമ്മൂട്ടി. മുന്‍പ് 28 നാമനിര്‍ദ്ദേശങ്ങളില്‍ നിന്നായി പതിനഞ്ചു വട്ടം മമ്മൂട്ടി അവസാന റൗണ്ടില്‍ എത്തിയിട്ടുണ്ട്. ഇതും റെക്കോര്‍ഡാണ്. അതില്‍ തന്നെ മൂന്നു വട്ടം ദേശീയ പുരസ്കാരം സ്വന്തമാക്കി. രണ്ടാം സ്ഥാനത്തുള്ള മോഹന്‍ലാല്‍ 12 തവണ അവസാന റൗണ്ടിലെത്തുകയും രണ്ട് വട്ടം പുരസ്കാരം കരസ്ഥമാക്കുകയും ചെയ്തു. ഇത് മലയാളത്തിന് തന്നെ അഭിമാനിക്കാവുന്ന നേട്ടങ്ങളാണ്. മമ്മൂട്ടിയെ കൂടാതെ പാപ്പയെ അവതരിപ്പിച്ച സാധന, മികച്ച സംവിധായകനായി റാം, മികച്ച ചിത്രം, ഛായാഗ്രാഹണം, സംഗീതം തുടങ്ങിയ വിഭാഗങ്ങളിലും പേരന്‍പിന് നാമനിര്‍ദ്ദേശമുണ്ട്.