മോഹന്‍ലാല്‍ ആടുതോമയായി തകര്‍ത്തഭിനയിച്ച ചിത്രം സ്ഫടികം പ്രേക്ഷകര്‍ക്ക് മുന്നിലെത്തി 24 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ചിത്രത്തിന്റെയും ആടുതോമയുടെയും ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്തയുമായി എത്തുകയാണ് സംവിധായകന് ഭദ്രന്. മാര്‍ച്ച് 30 ന് ചിത്രത്തിന്റെ 24ാം വാര്‍ഷികമായിരുന്നു. ഇത്തവണ 4 കെ ശബ്ദ ദൃശ്യ വിസ്മയങ്ങളോടെ ചിത്രം വീണ്ടും പ്രദര്ത്തിന് എത്തും എന്ന് ഭദ്രന് അറിയിച്ചു. ഫേസ്ബുക്ക് പേജിലൂടെയാണ് സംവിധായകന് ഭദ്രന് ഈ കാര്യം വ്യക്തമാക്കിയത്.
ഭദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്
സ്ഫടികം ഒരു നിയോഗമാണ് ഞാന്‍ വളര്‍ന്ന നാടും നാട്ടുകാരും എന്റെ മാതാപിതാക്കളും ഗുരുക്കളുമൊക്കെയാണ് ആ സിനിമയുടെ ഉടയോന്മാര്. അത് എനിക്ക് മുന്നില്‍ ഇണങ്ങി ചേര്‍ന്നിരുന്നില്ലെങ്കില്‍ സ്ഫടികം സംഭവിക്കുമായിരുന്നില്ല.
നിങ്ങള്‍ ഹൃദയത്തിലേറ്റിയ സ്ഫടികം സിനിമ റിലീസിംഗിന്റെ 24ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഈ സിനിമയെ ഇത്രമാത്രം സ്നേഹിക്കുന്ന എന്റെ പ്രേക്ഷകര്‍ക്ക് വലിയ സന്തോഷം നല്ക്കുന്ന ഒരു വാര്‍ത്ത നല്കാന് ഞാന്‍ ആഗ്രഹിക്കുന്നു.
സ്ഫടികത്തിന്റെ രണ്ടാം ഭാഗമില്ല, എന്നാല്‍ ആടുതോമയും ചാക്കോ മാഷും റെയ് ബാന്‍ ഗ്ലാസ്സും ഒട്ടും കലര്‍പ്പില്ലാതെ, നിങ്ങള്‍ സ്നേഹിച്ച സ്ഫടികം സിനിമ 4 K ശബ്ദ ദൃശ്യ വിസ്മയങ്ങളോടെ, അടുത്ത വര്‍ഷം, സിനിമയുടെ റിലീസിംഗിന്റെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രമുഖ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കും.
ഭൂമിയുള്ളടത്തോളം കാലം നിങ്ങളുടെ സ്ഫടികം നമ്മോടൊപ്പം ജീവിക്കും..
‘ഇന്നും സൂര്യനേ പോലെ കത്തി ജ്വലിക്കുന്നു.’
അതേ സമയം സ്ഫടികത്തിന്റെ രണ്ടാം ഭാഗമാണെന്ന അവകാശവാദവുമായി ബിജു ജെ കട്ടക്കല്‍ എന്ന സംവിധായകന് സ്ഫടികം 2 ഇരുമ്പന്‍ സണ്ണി എന്ന ചിത്രം ഒരുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസറും പുറത്തുവിട്ടിരുന്നു. ഇതിനെതിരെ സംവിധായകന് ഭദ്രനും ആരാധകരും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ചിത്രവുമായി മുന്നോട്ട് പോയാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഭദ്രന് വ്യക്തമാക്കിയിരുന്നു.