ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തന്റെ ഒരു സ്വപ്‌നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് നടന്‍ രണ്‍വീര്‍ സിങ്ങ്. ‘ഗള്ളി ബോയ്’ എന്ന ചിത്രത്തിലൂടെ തന്റെ റാപ്പിങ്ങ് കഴിവുകള്‍ ലോകത്തിന് കാട്ടിക്കൊടുത്ത താരം ഇപ്പോള്‍ തന്റെ സ്വന്തം ബാന്‍ഡിന് തുടക്കം കുറിച്ചിരിക്കുകയാണ്. ‘ഇന്‍സിങ്ക്’ എന്ന പേരോടെ രണ്‍വീര്‍ രൂപീകരിച്ച ബാന്‍ഡില്‍ അഞ്ചംഗ ബാന്‍ഡില്‍ കൂടെയുള്ള നാല് പേരും റാപ്പ് ഗായകര്‍ തന്നെയാണ്. കാംഭാരി, സ്പിറ്റ് ഫയര്‍, നിതിന്‍ മിശ്ര, സ്ലോ ചീറ്റ എന്നിവരാണ് റണ്‍ബീറിനൊപ്പം ബാന്‍ഡില്‍ പ്രത്യക്ഷപ്പെടുന്നത്. ബാന്‍ഡിന്റെ ലോഗോ തന്റെ പേജിലൂടെ പങ്കുവെച്ച രണ്‍വീര്‍ തന്റെ കൂടെയുള്ളവരെയും പരിചയപ്പെടുത്തി.
ഇന്തയിലെ എല്ലാ യുവകലകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനും വ്യത്യസ്തമായ ഒരു സംഗീത ശൈലി തുടങ്ങുകയുമാണ് തങ്ങളുടെ ബാന്‍ഡിന്റെ ലക്ഷ്യമെന്ന് രണ്‍വീര്‍ തന്റെ പോസ്റ്റിലൂടെ പറയുന്നു. തന്റെ അവസാന ചിത്രമായ ഗള്ളി ബോയിലൂടെ നിരവധി യുവ ഗായകര്‍ക്ക് അദ്ദേഹം അവസരങ്ങള്‍ നല്‍കിയിരുന്നു. രണ്‍വീര്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ച ലോഗോയും ചിത്രങ്ങളും കാണാം..