![](https://i0.wp.com/celluloidonline.com/wp-content/uploads/2019/03/brahmastra2-.jpg?resize=289%2C270)
വളരെ വ്യത്യസ്തമായ ഒരു ലോഗോ റിലീസിലൂടെ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു ബോളിവുഡ് ബിഗ് ബഡ്ജറ്റ് ചിത്രം ബ്രഹ്മാസ്ത്ര. കുമ്പമേളയുടെ അവസാന നാളില്‍ ഗംഗ നദിക്കരയുടെ മുകളില്‍ നടത്തിയ ഡ്രോണ്‍ ഷോയിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റിലും ലോഗോയും റിലീസ് ചെയ്തത്. ബോളിവുഡ്ഡില്‍ ഒരു ഗംഭീര ചിത്രം ഒരുങ്ങുന്നതിന്റെ സൂചനകളുമായാണ് ചിത്രത്തിന്റെ ഒഫീഷ്യല്‍ പോസ്റ്ററും അണിയറപ്പ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഒരു ചെറിയ വീഡിയോയുടെ രൂപത്തിലാണ് പോസ്റ്റര്‍ ഇറങ്ങിയിരിക്കുന്നത്. മൂന്ന് ഭാഗങ്ങളായി ഒരുങ്ങുന്ന ഒരു ട്രയോളജിയായാണ് ചിത്രമെത്തുന്നത്. ബോളിവുഡ് താര രാജാവ് അമിതാബ് ബച്ചന്‍ തന്റെ വിദ്യാര്‍ത്ഥികളായ രണ്‍ബീറിനും ആലിയക്കും ബ്രഹ്മാസ്ത്രത്തിന്റെ ചരിത്രത്തെക്കുറിച്ച് പറയുന്ന ഒരു നരേഷനോടെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെടുത്തുന്നത്. ഒരു ചെറിയ വീഡിയോ രൂപത്തിലാണ് ആദ്യ ഒഫീഷ്യല്‍ പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ഒറ്റുനോക്കുകയാണ് പ്രേക്ഷകര്‍..