അമരത്തിരിക്കാന്‍ ടൊവിനോയുണ്ട്, അണിയത്തിരിക്കാന്‍ നായികയെ തേടുന്നു..

ടൊവിനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ആരവം. വള്ളംകളി പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. നവാഗതനായ ജിത്തു അഷ്‌റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹസീബ് ഹനീഫ് നിര്‍മ്മിക്കുന്ന ആരവത്തിന്റെ തിരക്കഥ രചിക്കുന്നത് ജോസഫിന്റെ തിരക്കഥയൊരുക്കിയ ഷാഹി കബീറാണ്.

ചിത്രത്തില്‍ ടൊവിനോയുടെ നായികയായി അഭിനയിക്കാന്‍ പുതുമുഖ നടിയെ അന്വേഷിച്ച് കൊണ്ടുള്ള കാസ്റ്റിംഗ് കാള്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍. ടൊവിനോയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് കാസ്റ്റിംഗ് കാള്‍ പുറത്തുവിട്ടിരിക്കുന്നത്. 16 നും 20 നും ഇടയില്‍ പ്രായമുള്ള ഒരു പെണ്‍കുട്ടിയെയാണ് തേടുന്നത്. താല്‍പ്പര്യമുള്ളവര്‍ എഡിറ്റ് ചെയ്യാത്തതും മേക്കപ്പ് ഉപയോഗിക്കാത്തതുമായ 3 ഫോട്ടോകളും സ്വയം പരിചയപ്പെടുത്തുന്ന ഒരു വീഡിയോയും ഫോണ്‍ നമ്പരും ബയോഡാറ്റയോടൊപ്പം അയക്കണം. മാര്‍ച്ച് 20 ന് മുന്‍പായി aaravamheroine@gmail.com എന്ന മെയില്‍ ഐഡിയിലേയ്ക്കാണ് അയക്കേണ്ടത്.

കാസ്റ്റിംഗ് കാള്‍