വിദ്വ്യുത് ജമാലിന്റെ ജംഗ്‌ലിയുടെ ടീസര്‍ പുറത്തുവിട്ടു

','

' ); } ?>

നടന്‍ വിദ്വ്യുത് ജമാല്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ജംഗ്‌ലിയുടെ ടീസര്‍ റിലീസ് ചെയ്തു. ആനകളുടെ സംരക്ഷകനായി നിലകൊള്ളുന്ന ഒരു യുവാവിന്റെ കഥ പറയുന്ന ചിത്രത്തിന്റെ പ്രമേയം വ്യത്യസ്തമാണ്.

ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ചക്ക് റസ്സലാണ്. ഇറേസര്‍’, ‘ദി മാസ്‌ക്’, ‘സ്‌കോര്‍പിയന്‍ കിംഗ്’ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ഹോളിവുഡ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംവിധായകനാണ് ചക്ക് റസ്സല്‍. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം കൂടിയാണ് ജംഗ്‌ലി. സമീര്‍ ഉദ്ദിനാണ് ജംഗ്‌ലിയുടെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം ഏപ്രില്‍ അഞ്ചിന് തിയേറ്ററുകളിലെത്തും.

ജംഗ്‌ലിയുടെ ഒഫിഷ്യല്‍ ടീസര്‍ കാണാം..