’96’ തെലുങ്ക് റീമേക്കില്‍ ജാനുവായി സാമന്ത, ചിത്രീകരണം പൂര്‍ത്തിയായി

','

' ); } ?>

സിനിമാ പ്രേമികള്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ വിജയ് സേതുപതി-തൃഷ ചിത്രം ’96’ന്റെ തെലുങ്ക് റീമേക്കിന്റെ ചിത്രീകരണം പൂര്‍ത്തിയായി. തെലുങ്ക് റീമേക്കില്‍ ഷര്‍വാനന്ദ് ആണ് വിജയ് സേതുപതിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തൃഷയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സാമന്ത അക്കിനേനിയാണ്. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായ വിശേഷം ഇപ്പോള്‍ ട്വിറ്ററിലൂടെ സാമന്ത ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.

ഇത് എനിക്കൊരു സ്‌പെഷ്യല്‍ ചിത്രമാണെന്നും ജാനുവെന്ന കഥാപാത്രം ഏറെ ചലഞ്ചിംഗ് ആയിരുന്നുവെന്നും സാമന്ത പറയുന്നു. ഹൈദരാബാദ്, വിശാഖപട്ടണം, മാലിദ്വീപ്, കെനിയ എന്നിവിടങ്ങളില്‍ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. പ്രേം കുമാര്‍ തന്നെയാണ് തെലുങ്ക് റീമേക്കും സംവിധാനം ചെയ്യുന്നത്.