ജെന്റില്‍ മാന്‍ ലുക്കില്‍ പ്രണവ്.. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം…

അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ ലാല്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം 21ാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ പോസ്റ്റര്‍ മോഹന്‍ ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്. പ്രണവ് മോഹന്‍ലാല്‍ ഒരു ഡോണ്‍ ലുക്കില്‍ സ്യൂട്ടിമിട്ട് വാക്കിങ്ങ് സ്റ്റിക്കുമായി നില്‍ക്കുന്ന ചിത്രമാണ് പോസ്റ്ററില്‍. ഇതുവരെയുള്ള സാഗര്‍ ഏലിയാസ് ജാക്കി പരമ്പരകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ കഥയാണ് പുതിയ ചിത്രത്തില്‍ എന്നതിന്റെ സൂചനയായി പോസ്റ്ററില്‍ ‘നോട്ട് എ ഡോണ്‍ സ്‌റ്റോറി’ എന്ന് കൊടുത്തിട്ടുണ്ട്.

മുളക് പാടം ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഗോപി സുന്ദറാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരിക്കുന്നത്.ആദിയിലെ പ്രണവിന്റെ പാര്‍ക്കര്‍ പ്രകടനങ്ങളില്‍ അതിശയിച്ച പ്രേക്ഷകര്‍ക്ക് പുതിയൊരു സമ്മാനവുമായാണ് ചിത്രമെത്തുന്നത്. പുതിയ ചിത്രത്തില്‍ സര്‍ഫറായാണ് പ്രണവ് എത്തുന്നത്.  2019 ജനുവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തും.

പോസ്റ്റര്‍ കാണാം….