2024-ലെ സംസ്ഥാന ചലച്ചിത്രപുരസ്‌കാരം; സാധ്യത പട്ടികയിൽ സീനിയർ താരങ്ങളും യുവ താരങ്ങളും

','

' ); } ?>

2024-ലെ സംസ്ഥാന ചലച്ചിത്രപുരസ്‌കാരങ്ങള്‍ ഓഗസ്റ്റ് രണ്ടാം വാരം പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെ മികച്ച നടനുള്ള അവാര്‍ഡിന്റെ സാധ്യതയെക്കുറിച്ച് ചര്‍ച്ച ചെയ്ത് സോഷ്യൽ മീഡിയ. കഴിഞ്ഞ വർഷം ഗംഭീര പ്രകടനങ്ങള്‍ കാഴ്ചവെച്ച മമ്മൂട്ടി, ആസിഫ് അലി, വിജയരാഘവന്‍, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ടൊവിനോ തോമസ് തുടങ്ങിയവരാണ് സാധ്യതാപട്ടികയിലെ മുന്‍നിരയില്‍.

ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനമാണ് മമ്മൂട്ടിയുടെ അവസരം കൂടുതല്‍ ശക്തിപ്പെടുത്തുന്നത്. 2022-ല്‍ നന്‍പകല്‍ നേരത്ത് മയക്കം വഴി മികച്ച നടനുള്ള ആറാമത്തെ സംസ്ഥാന അവാർഡ് മമ്മൂട്ടി സ്വന്തമാക്കിയിരുന്നു. തുടര്‍ന്ന് 2023-ല്‍ കാതല്‍ ചിത്രത്തിലൂടെയും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

തലവൻ, അഡിയോസ് അമിഗോ, ലെവല്‍ ക്രോസ്, കിഷ്‌കിന്ധാകാണ്ഡം എന്നിവയിലൂടെയാണ് ആസിഫ് അലി ഈ വര്‍ഷം ശ്രദ്ധിക്കപ്പെട്ടത്. മുന്‍വര്‍ഷങ്ങളിലെ മികച്ച പ്രകടനം ഇത്തവണ ഫലമാകുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്.

കിഷ്‌കിന്ധാകാണ്ഡം ചിത്രത്തിലെ പ്രകടനത്തിലൂടെ വിജയരാഘവനും സാധ്യത പട്ടികയിൽ ഉണ്ട്. അജയന്റെ രണ്ടാമോഷണം എന്ന ചിത്രത്തിലെ
അജയന്‍, മണിയന്‍, കുഞ്ഞിക്കേളു എന്നീ കഥാപാത്രങ്ങളായുള്ള ടോവിനോയുടെ പ്രകടനമാണ്, ഇത്തവണ ടോവിനോയുടെ പേരുയർന്നു വരാൻ കാരണം. മലൈക്കോട്ടൈ വാലിബന്‍ ചിത്രത്തിലൂടെ മോഹന്‍ലാലും ആവേശം ചിത്രത്തിലെ പ്രകടനത്തിലൂടെ ഫഹദും ചർച്ചയ്ക്ക് വിധേയമായിട്ടുണ്ട്. സിനിയര്‍ താരങ്ങളും യുവതാരങ്ങളും സാധ്യത പട്ടികയിൽ ഇടം പിടിച്ചതോടെ മികച്ച നടനുള്ള അവാര്‍ഡിനായി ഇത്തവണ കനത്ത മത്സരം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.