പുതുതലമുറയെ ഉന്നംവെച്ച് പെരുമാള്‍ കാശി സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് ‘എന്‍ജോയ്’. മാര്‍ച്ച് 17ന് തിയറ്റര്‍ റിലീസ് ചെയ്യാനൊരുങ്ങുന്ന ഈ ചിത്രം 2022 ഡിസംബര്‍ 23 ന് പുറത്തിറങ്ങിയ തമിഴ് ചിത്രത്തിന്റെ മലയാളം പതിപ്പാണ്. എല്‍.എന്‍.എച്ച് ക്രിയേഷന്‍സിന്റെ ബാനറില്‍ ലക്ഷ്മി നാരായണന്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ മദന്‍ കുമാര്‍, വിഘ്‌നേഷ്, ഹാരിഷ് കുമാര്‍, നിരഞ്ജന, അപര്‍ണ, ചാരുമിസ, സായ് ധന്യ, ഹസിന്‍, യോഗി റാം, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
പണത്തിന്റെ കൊഴുപ്പില്‍ മൂന്ന് പെണ്‍കുട്ടികള്‍ കോളേജിലും ഹോസ്റ്റലിലും കാണിച്ചുകൂട്ടുന്ന ആഡംബരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമൊപ്പം മൂന്ന് ചെറുപ്പക്കാര്‍ ചേരുന്നതോടെ അരങ്ങേറുന്ന രസകര മുഹൂര്‍ത്തങ്ങളാണ് ചിത്രം പറയുന്നത്. കെ.എന്‍ അക്ബര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം മണികുമാരാനും സംഗീതം കെ.എം രായനുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. സന്‍ഹ ആര്‍ട്ട്‌സ് റിലീസാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.
പശ്ചാത്തല സംഗീതം: സബീഷ് -മുരളി,ആര്‍ട്ട്: ആര്‍.ശരവണ അഭിരാമന്‍, വരികള്‍: വിവേക, ഉമ ദേവി, കൊറിയോഗ്രാഫി: ദീനേഷ്,സ്റ്റന്‍ണ്ട്: ഡയിജര്‍ മണി, ചീഫ് അസോസിയേറ്റ്: എം.എന്‍ പാര്‍ത്ഥസാരഥി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഡി.ഭാസ്‌ക്കരന്‍, വി.എഫ്.എക്‌സ്: ലയിട്‌സ് ഓണ്‍ മീഡിയ, സ്റ്റില്‍സ്: വിനോദ് ഖന്ന, ഡിസൈന്‍സ്: എസ്.കെ.ടി ഡിസൈന്‍ ഫാക്ടറി, പി.ആര്‍ഒ : പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.