പത്മഭൂഷണ്‍ കരസ്ഥമാക്കി മോഹന്‍ ലാല്‍..

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതികളിലൊന്നായ പത്മഭൂഷണ്‍ പുരസ്‌കാരം രാഷ്ട്രപതിയില്‍ നിന്നും മോഹന്‍ലാല്‍ ഏറ്റുവാങ്ങി. രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കുടുംബസമേതമാണ് മോഹന്‍ലാല്‍ എത്തിയത്. സംഗീതജ്ഞന്‍ കെ ജി ജയന്‍, നടനും നര്‍ത്തകനും സംവിധായകനുമായ പ്രഭുദേവ, എന്നിവരും രാഷ്ട്രപതിയില്‍ നിന്ന് പത്മശ്രീ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. കിരീടം, ഭരതം, വാനപ്രസ്ഥം, ജനത ഗ്യാരേജ്, പുലി മുരുകന്‍ എന്നീ ചിത്രങ്ങള്‍ക്ക് ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രസിഡന്റ് ഗോവിന്ദിന്റെ കയ്യില്‍ നിന്നും അദ്ദേഹം പുരസ്‌കാരം സ്വീകരിക്കുന്ന ദൃശ്യം..