വെല്‍വെറ്റ് നഗരം ട്രെയ്‌ലര്‍ പുറത്ത് വിടാന്‍ ഡോണ്‍ എത്തുന്നു..

വാരു ശരത് കുമാര്‍ നായികായിയെത്തുന്ന വെല്‍വെറ്റ് നഗരം എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ നാളെ പുറത്തിറങ്ങും. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച് ചെയ്യാനെത്തുന്നത് എല്ലാവര്‍ക്കും പ്രിയപ്പെട്ട ‘മാരി ഡോണ്‍’ ധനുഷ്  തന്നെയാണ്. ഈ വാര്‍ത്ത തന്റെ പേജിലൂടെ ട്വീറ്റ് ചെയ്യുകയായിരുന്നു നടി.

വാരു പുതിയ രൂപത്തിലും ഭാവത്തിലും എത്തുന്ന ചിത്രത്തില്‍ നേരം എന്ന സിനിമയിലെ കള്ളന്‍ കഥാപാത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ തിലക് രമേഷും മറ്റൊരു പ്രധാന വേഷം ചെയ്യുന്നു. മനോജ് കെ നടരാജന്‍ സംവിധാനം ചെയ്യുന്ന ചിത്രം മെയ്‌ക്കേഴ്‌സ് സ്റ്റുഡിയോസാണ് നിര്‍മ്മിക്കുന്നത്. അച്ചു രാജാമണിയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്.

ചിത്രത്തിന്റെ പോസ്റ്റര്‍ ലോഞ്ച് നിര്‍വഹിച്ചത് വിജയ് സേതുപതിയാണ്. സ്ത്രീ കഥാപാത്രത്തെ മുന്‍നിര്‍ത്തി അവതരിപ്പിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമാണ് വെല്‍വെറ്റ് നഗരം. നാളെ 6 മണിക്കാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച്.

ട്വീറ്റ് കാണാം..

error: Content is protected !!