‘ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ ട്രെയിലര്‍ നിരോധിക്കണം,സുപ്രീംകോടതിയില്‍ ഹര്‍ജി

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെക്കുറിച്ചുള്ള ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന സിനിമയുടെ ട്രെയിലര്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ഡല്‍ഹി സ്വദേശിയായ പൂജ മഹാജനാണ് സുപ്രീംകോടതിയെ സമീപിച്ചത്. ചിത്രത്തിന്റെ ട്രെയിലര്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി കോടതിയില്‍ പൂജ നല്‍കിയ ഹര്‍ജി തള്ളിയതോടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റീസ് രാജേന്ദ്ര മേനോന്‍, ജസ്റ്റീസ് വി. കാമേശ്വര്‍ റാവു എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഭരണഘടനപരമായ ഒരു സ്ഥാനത്തിരുന്നയാളെ മോശമായി ചിത്രീകരിക്കാന്‍ സിനിമയ്ക്ക് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൂജ കോടതിയെ സമീപിച്ചത്. ഗൂഗിള്‍, യൂട്യൂബ് തുടങ്ങിയവയില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുന്നത് തടയാനുള്ള നടപടി സ്വീകരിക്കാന്‍ കേന്ദ്രത്തിനോട് നിര്‍ദേശിക്കണമെന്നും പരാതിയില്‍ പറയുന്നു.