കാര്‍ത്തിക്, സൂപ്പര്‍സ്റ്റാറിനെ തിരികെ തന്നതിന് നന്ദി’-വിനീത് ശ്രീനിവാസന്‍

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ചിത്രം പേട്ടയെ വാനോളം പുകഴത്തി വിനീത് ശ്രീനിവാസന്‍. ഫേസ്ബുക്കിലാണ് സംവിധായകനും നടനുമായ വിനീത് ശ്രീനിവാന്‍ പേട്ടയെ പ്രശംസിച്ചത്. ഒരുപാട് കാലങ്ങള്‍ക്ക് ശേഷം കണ്ട രജനികാന്തിന്റെ മികച്ച ചിത്രമാണ് പേട്ടയെന്ന് വിനീത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇത്തരത്തില്‍ സിനിമയൊരുക്കിയതിന് ചിത്രത്തിന്റെ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിനേയും വിനീത് അഭിനന്ദിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം..

‘ഒരുപാട് കാലങ്ങള്‍ക്ക് ശേഷം കാണുന്ന മികച്ച രജനീകാന്ത് ചിത്രമാണ് പേട്ട. ഒട്ടുംമടി കൂടാതെ തന്നെ തിയേറ്ററിനുള്ളില്‍ ഞാന്‍ അലറിവിളിച്ചു. കാര്‍ത്തിക്, (സംവിധായകന്‍) സൂപ്പര്‍ സ്റ്റാറിനെ തിരികെ കൊണ്ടുതന്നതില്‍ ഒരുപാട് കടപ്പെട്ടിരിക്കുന്നു. ഇതൊരു ഗംഭീര ചിത്രമായിരുന്നു.’ വിനീത് പറഞ്ഞു നിര്‍ത്തി.

രജനിക്ക് പുറമെ, വിജയ് സേതുപതി, നവാസുദ്ദീന്‍ സിദ്ദിഖി, സിമ്രാന്‍, ത്രിഷ, ശശികുമാര്‍, ബോബി സിംഹ എന്നിങ്ങനെ വമ്പന്‍ താരനിരയുമായിട്ടാണ് പേട്ട ഇന്ന് റിലീസ് ചെയ്തത്. 24 വര്‍ഷത്തിന് ശേഷമാണ് ഒരു രജനീകാന്ത് ചിത്രം പൊങ്കല്‍ റിലീസായി എത്തുന്നത്.