സീതാകത്തി നവംബര്‍ 16 ന് പ്രദര്‍ശനത്തിന് എത്തും

ബാലാജി ധരണീധരന്‍ സംവിധാനം ചെയ്യുന്ന വിജയ് സേതുപതി ചിത്രം സീതാകത്തി നവംബര്‍ 16 ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. ചിത്രം നിര്‍മ്മിക്കുന്നത് പാഷന്‍ സ്റ്റുഡിയോസാണ്. അര്‍ച്ചനയാണ് ചിത്രത്തിലെ നായിക.പ്രശസ്ത സംവിധായകന്‍ ജെ. മഹേന്ദ്രന്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പാര്‍വതി നായര്‍, രമ്യ നമ്പീശന്‍, ഗായത്രി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഗോവിന്ദ് മേനോനാണ് സീതാകത്തിക്കായി സംഗീതം ഒരുക്കുന്നത്. വിജയ് സേതുപതി ഡബിള്‍ റോളില്‍ എത്തുന്ന ചിത്രം കൂടിയാണിത്.വിജയ് സേതുപതിയുടെ ഇരുപത്തി അഞ്ചാമത്തെ ചിത്രമാണ് സീതാകത്തി.