രണ്ടാമൂഴം : പുതിയ നിര്‍മാതാവുമായി ശ്രീകുമാര്‍ മേനോന്‍ കരാറൊപ്പിട്ടു

രണ്ടാമൂഴത്തെ ആസ്പദമാക്കി ഒരുക്കുന്ന മഹാഭാരതത്തിനായി സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍ പുതിയ നിര്‍മാതാവുമായി കരാറൊപ്പിട്ടു. ഡോ. എസ് കെ നാരായണന്‍ എന്ന വ്യവസായിയുമായി ശ്രീകുമാര്‍ മേനോന്‍ ചര്‍ച്ച നടത്തുന്ന വിവരം നേരത്തേ ജോമോന്‍ പുത്തന്‍പുരക്കല്‍ എന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ജോമോന്‍ തന്നെയാണ് ചര്‍ച്ചകള്‍ കരാറിലെത്തിയെന്നും 1200 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മിക്കുന്നതെന്നും അറിയിച്ചത്. ജോമോന്റെ സുഹൃത്താണ് എസ് കെ നാരായണന്‍.

തിരക്കഥ തിരികെ ആവശ്യപ്പെട്ട് എംടി വാസുദേവന്‍ നായര്‍ നേരത്തെ കേസ് നല്‍കിയിരുന്നു. മൂന്നു വര്‍ഷത്തിനുള്ളില്‍ സിനിമ യാഥാര്‍ത്ഥ്യമാക്കാമെന്ന ധാരണ പാലിക്കാത്തതിനെ തുടര്‍ന്ന് നല്‍കിയ കേസില്‍ നിന്ന് ഇതുവരെ പിന്‍മാറാന്‍ എംടി തയാറായിട്ടില്ല. ഈ കേസില്‍ മധ്യസ്ഥനെ നിയോഗിക്കണമെന്ന ശ്രീകുമാര്‍ മേനോന്റെ വാദം കോടതി തള്ളിക്കളയുകയും ചെയ്തിരുന്നു.

error: Content is protected !!