രണ്ടാമൂഴത്തില്‍ ഭീമനാകുന്നു..മോഹന്‍ലാലിന്റെ പഴയ പ്രഖ്യാപനം തിരിഞ്ഞുകൊത്തുന്നു..!!

എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തില്‍ ഭീമന്റെ വേഷത്തില്‍ അഭിനയിക്കുമെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന് നടന്‍ മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം പറയുകയുണ്ടായി. എന്നാല്‍ താന്‍ ചിത്രത്തിന്റെ ഭാഗമാകും എന്നു പറഞ്ഞ വീഡിയോയാണ് അദ്ദേഹത്തിന്റെ വാദത്തിന് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്. ലൂസിഫര്‍ ട്രെയിലറിന്റെ ഗ്ലോബല്‍ ലോഞ്ചിംഗിനിടെ രണ്ടാമൂഴത്തില്‍ താന്‍ ഭീമനായി അഭിനയിക്കുമെന്ന് പറഞ്ഞിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ മോഹന്‍ലാല്‍ തന്നെയാണ് രണ്ടാമൂഴം പ്രഖ്യാപിച്ച സമയത്ത് അദ്ദേഹത്തിന്റെതായ ഒരു വീഡിയോ പുറത്തുവിട്ടത്. ആ വീഡിയോയില്‍ ചിത്രത്തെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം മോഹന്‍ലാല്‍ സൂചിപ്പിക്കുന്നുണ്ട്. ഒപ്പം ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലും താനാണ് ഭീമനായിട്ട് അഭിനയിക്കുന്നതെന്നും സ്‌ക്രിപ്റ്റ് റെഡിയായെന്നുമെല്ലാമാണ് മോഹന്‍ലാല്‍ പറഞ്ഞത്. എന്തിനാണ് മോഹന്‍ലാല്‍ കള്ളം പറഞ്ഞത് എന്നാണ് ഇപ്പോള്‍ ആരാധകരുടെ സംശയം.

error: Content is protected !!