പ്രേക്ഷകരെ രസിപ്പിച്ച് ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ ആദ്യ ടീസര്‍ പുറത്ത്…

‘കമ്മാര സംഭവം’ എന്ന ചിത്രത്തിലെ മാസ്സ് വില്ലനില്‍ നിന്നും ഒരു രസികന്‍ കഥാപാത്രത്തിലേക്ക് തന്റെ കഥാപാത്രത്തെ അടിമുടി മാറ്റിക്കൊണ്ട് ദിലീപ്   ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ എന്ന  പുതിയ ചിത്രത്തിന്റെ ടീസറുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരിക്കുകയാണ്. തന്റെ യൂട്യൂബ് ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളിലൂടെ താരം തന്നെയാണ് ട്രെയ്‌ലര്‍ പുറത്തു വിട്ടത്.

ഒരു കോടതി വളപ്പില്‍ നിന്ന് തന്നെ ആരംഭിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലറില്‍ ദിലീപ് വക്കീല്‍ വേഷത്തിലെത്തുന്ന രംഗമാണ് ആദ്യം കാണിക്കുന്നത്. പിന്നീട് ജഡ്ജിന്റെ മുമ്പില്‍ സംസാരിക്കാനെത്തുമ്പോഴാണ് ചിത്രത്തിന്റെ ട്വിസ്റ്റ് പ്രേക്ഷകന് മനസ്സിലാവുന്നത്. എല്ലാവരെയും ചിരിപ്പിച്ചുകൊണ്ട് ഒരു വിക്കനായി അദ്ദേഹം പിന്നീട് സംസാരിക്കാന്‍ തുടങ്ങുകയാണ്. തികച്ചും വ്യത്യസ്തമായ ഒരു ചിത്രവുമായ് ദിലീപ് എത്തുമ്പോള്‍ പ്രേക്ഷകരുടെ പഴയ ജനപ്രിയ നായകനായി അദ്ദേഹം തിരിച്ചെത്തുകയാണ്.

ബി. ഉണ്ണിക്കൃഷ്ണന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിരവധി സ്റ്റണ്ട് രംഗങ്ങളും ഉണ്ടെന്നാണ് സൂചനകള്‍. രാം, മാഫിയ ശശി, സുപ്രീം സുന്ദര്‍, ലക്ഷമണ്‍, സ്റ്റണ് ശിവ എന്നിവരാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് സംവിധാനം നല്‍കിയിരിക്കുന്നത്. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്, എഡിറ്റിങ്ങ് ഷമീര്‍ മുഹമ്മദ്, സംഗീതം ഗോപി സുന്ദര്‍ രാഹുല്‍ രാജ് എന്നിവരും നിര്‍മ്മിക്കുന്നു.
വിയകോം 18 മോഷന്‍ പിക്ചേഴ്സിന്റെ കീഴില്‍ ഒരുങ്ങുന്ന ചിത്രം 2019 ഫെബ്രുവരിയോടെ തിയ്യേറ്ററുകളിലെത്തും.

ചിത്രത്തിന്റെ രസകരമായ ട്രെയ്‌ലര്‍ കാണാം..