‘ഏക് ലഡ്കി കൊ ദേഖാ തൊ ഐസാ ലഗാ’-ട്രെയിലര്‍ കാണാം..

അനില്‍ കപൂറും മകള്‍ സോനം കപൂറും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് ‘ഏക് ലഡ്കി കൊ ദേഖാ തൊ ഐസാ ലഗാ’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു.  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു.

ഷെല്ലി ചോപ്ര ദാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാജ്കൂമാര്‍, ജൂഹി ചൗള എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അഭിഷേക്, റജീന കസാന്‍ഡ്ര എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. വിധു വിനോദ് ചോപ്രയാണ് ചിത്രം നിര്‍മിക്കുന്നത്. ആര്‍. ഡി ബുമ്രന്‍ ആണ് സംഗീതം ഒരുക്കുന്നത്. ചിത്രം അടുത്ത വര്‍ഷം ഫെബ്രുവരി 9ന് തീയേറ്ററുകളിലെത്തും.