ജെല്ലിക്കെട്ടുമായി ലിജോ ജോസ് പെല്ലിശ്ശേരി എത്തുന്നു

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം ജെല്ലിക്കെട്ടിന്റെ ചിത്രീകരണം ആരംഭിച്ചു. ആന്റണി വര്‍ഗീസ് പ്രധാനവേഷത്തിലെത്തുന്ന ഈ ചിത്രം എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നതെന്നാണ് സൂചന. ആന്റണിക്കൊപ്പം വിനായകനും സാബുമോന്‍ അബുസമദും ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷങ്ങളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തില്‍ ഒരു പോത്തും കുറേ മനുഷ്യരുമാണ് അഭിനയിക്കുകയെന്ന് മാത്രം ലിജോ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. ഒ. തോമസ് പണിക്കരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. എസ്ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് തിരക്കഥ.

അങ്കമാലി ഡയറീസിനു വേണ്ടി ക്യാമറ ചലിപ്പിച്ച ഗിരീഷ് ഗംഗാധരനാണ് ജെല്ലിക്കെട്ടിന്റെയും ഛായാഗ്രാഹകന്‍. പ്രശാന്ത് പിള്ളയാണ് സംഗീത സംവിധായകന്‍. വിനായകനെ നായകനാക്കി പോത്ത് എന്ന സിനിമ സംവിധാനം ചെയ്യുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവിയുടേതാണ്. ദീപു ജോസഫാണ് എഡിറ്റിംഗ്. അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണ് ജെല്ലിക്കെട്ട്.

error: Content is protected !!