‘ഇന്ത്യന്‍ 2’ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ശങ്കര്‍-കമല്‍ഹാസന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം ഇന്ത്യന്‍ 2വിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രം 200 കോടിയോളം മുതല്‍ മുടക്കില്‍ ലൈക പ്രൊഡക്ഷന്‍സാണ് നിര്‍മിക്കുന്നത്. ജയമോഹന്‍, കാബിലന്‍ വൈരമുത്തു, ലക്ഷ്മി ശരവണകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. തമിഴിനു പുറമെ ചിത്രം ഒരേസമയം തെലുങ്ക്,ഹിന്ദി ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നുണ്ട്. കാജല്‍ അഗര്‍വാള്‍ കമല്‍ഹാസന്റ നായികാ വേഷത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

error: Content is protected !!