പേളി-ശ്രീനിഷ് വിവാഹ നിശ്ചയം കഴിഞ്ഞു

ഏഷ്യാനെറ്റ് ചാനലില്‍ നടന്ന ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കിടെ പ്രണയത്തിലായ നടന്‍ ശ്രീനിഷ് അരവിന്ദിന്റെയും ടെലിവിഷന്‍ അവതാരകയും നടിയുമായ പേളി മാണിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ശ്രീനിഷും പേളിയും തന്നെയാണ് നിശ്ചയം കഴിഞ്ഞ കാര്യം അറിയിച്ചിരിക്കുന്നത്.

വിവാഹം അടുത്ത വര്‍ഷം ഏപ്രിലിന് മുമ്പായി ഉണ്ടാകുമെന്നാണ് ശ്രീനിഷ് നേരത്തെ പറഞ്ഞിരുന്നത്. അവധിക്കാലമായതിനാല്‍ എല്ലാവര്‍ക്കും പങ്കെടുക്കാന്‍ കഴിയുമെന്നതിനാലാണ് ആ സമയം തന്നെ തെരഞ്ഞെടുത്തതെന്നും ശ്രീനിഷ് പറയുന്നു. ഇവരുടെ പ്രണയം സത്യമാണോ അല്ല ബിഗ് ബോസില്‍ മാത്രം കാണിക്കാനാണോ എന്നായിരുന്നു എല്ലാവരുടെയും സംശയം. എന്നാല്‍ പ്രണയം സത്യമാണെന്നും തങ്ങള്‍ ഉടന്‍ തന്നെ വിവാഹിതരാവുമെന്നും ഷോ കഴിഞ്ഞും ഇരുവരും സമ്മതിച്ചിരുന്നു.

ചിത്രങ്ങള്‍ കാണാം..