ആടുജീവിതത്തിന്റെ ചിത്രീകരണം ലൂസിഫറിന് ശേഷം, 9ന്റെ റിലീസ് വൈകും-പൃഥ്വിരാജ്

പൃഥ്വിരാജ് ചിത്രം 9 ന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു. 2019 ഫെബ്രുവരി 7നാകും ചിത്രം റിലീസ് ചെയ്യുക. മുംബൈയില്‍ നിന്നും ഫേസ്ബുക്ക് ലൈവിലൂടെയാണ് പൃഥ്വിരാജ് റിലീസ് തിയ്യതി പ്രഖ്യാപിച്ചത്. നവംബര്‍ 16 നായിരുന്നു നേരത്തെ 9 റിലീസ് പ്രഖ്യാപിച്ചിരുന്നത്. സിനിമയുടെ പൂര്‍ണ്ണതക്ക് കൂടുതല്‍ സമയം ആവശ്യമുള്ളത് കൊണ്ടാണ് റിലീസ് തിയ്യതി നീട്ടി വെച്ചതെന്ന് പൃഥ്വിരാജ് പറഞ്ഞു.

ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിനെ കുറിച്ചും ആടുജീവിതത്തെ കുറിച്ചും പ്രിഥ്വി സംസാരിച്ചു.ആടുജീവിതത്തിന്റെ ചിത്രികരണം ലൂസിഫറിന് ശേഷം പുനരാരംഭിക്കും. റഹ്മാന്‍ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ആടുജീവിതം. അദ്ദേഹം ചിട്ടപ്പെടുത്തിയ ഒരു ഗാനത്തിന്റെ ചിത്രികരണം ഉള്‍പ്പടെ ഷൂട്ട് ചെയ്തു കഴിഞ്ഞെന്നും പൃഥ്വിരാജ് പറഞ്ഞു.

error: Content is protected !!