സീറോ എന്ന ഷാരൂഖ് ഖാന്റെ ചിത്രം പുറത്തിറങ്ങാനിരിക്കുന്ന ആകാംക്ഷയിലാണ് ബോളിവുഡ്.
എന്നാല്‍ ചിത്രത്തിന്റെ പ്രചരണത്തിനായി പുറത്തിറങ്ങിയ പുതിയ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യത്തോടെ എത്തിയിരിക്കുകയാണ് ഒരു വിഭാഗം സിക്ക് വിഭാഗക്കാര്‍.
പോസ്റ്ററില്‍ ഷാരൂഖ് ഖാന്‍ ധരിച്ചിരിക്കുന്ന വാള്‍ സിക്ക് ജനതയുടെ പരമോന്നത അടയാളമായ ‘കിര്‍പ്പന്‍’ ആണെന്നും ഇത് ദുരുപയോകെപ്പടുത്തുന്നത് സിക്ക് വംശരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്നുമായിരുന്നു പരാതി. ഡെല്‍ഹി സിക്ക് ഗുര്‍ദ്വാര കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായ മഞ്ജിന്ദര്‍ സിംഗ് സിര്‍സയാണ് പരാതിയുമായി മുന്നോട്ട് വന്നത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് അദ്ദേഹം ഇ വിവരം പങ്ക് വെച്ചത്.
പിന്നീട് പരാതി ലഭിച്ചതിനെ തുടര്‍ന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സ്‌പൈസ് എന്റര്‍റ്റെയ്ന്‍മെന്റ് ഷാരൂഖ് ഖാന് വേണ്ടി നേരിട്ട് മറുപടി നല്‍കുകയും കിര്‍പ്പനുമായി തങ്ങള്‍ പോസ്റ്ററില്‍ ഉപയോഗിച്ച വസ്തുവിന് യാതൊരു ബദ്ധവും ഇല്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ട്വിറ്റര്‍ വാര്‍ത്തയുടെ പൂര്‍ണ രൂപം താഴെ..
I have written a letter to actor of @Zero21Dec @iamsrk & director @aanandlrai to withdraw the objectionable scene and poster showing Kirpaan as ordinary dagger
Filed a complaint as well as this promotion hurts Sikh sentiments pic.twitter.com/yuTpVPLfij
— Manjinder S Sirsa (@mssirsa) November 5, 2018