വിശ്വ വിഖ്യാതമാവാന്‍ ‘തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍’..

നീണ്ട കാത്തിരിപ്പിനൊടുവില്‍ ബോളിവുഡ് താര രാജാക്കന്മാരായ അമീര്‍ ഖാനും അമിതാബ് ബച്ചനും ഒന്നിക്കുന്ന ‘തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍’ നാളെ ലോകത്തെമ്പാടുമായി 7000 സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും. ചിത്രത്തില്‍ കത്രിന കൈഫും ഡങ്കല്‍ സിനിമയിലൂടെ പ്രശസ്തയായ ഫാത്തിമ സന ഷെയ്ഖും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

1839 ല്‍ പുറത്തിറങ്ങിയ ഫിലിപ് മെഡോവ്‌സിന്റെ ‘കണ്‍ഫെഷന്‍സ് ഓഫ് എ തഗ്’ എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. 300 കോടി നിര്‍മ്മാണ ചിലവില്‍ തയ്യാറാക്കിയ ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ആണ് പുറത്തിറങ്ങുന്നത്. ഓണ്‍ലൈന്‍ ബുക്കിങ്ങ് തുടങ്ങിയ ആദ്യ ദിനം തന്നെ 2 ലക്ഷം ടിക്കറ്റുകള്‍ വിറ്റു പോയെന്നാണ് ബോക്‌സ് ഓഫിസ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇതിനിടയില്‍ ഗൂഗിള്‍ മാപ്‌സില്‍ വഴി കാണിക്കാനായി ഇറങ്ങിയ ചിത്രിത്തിലെ അമീര്‍ ഖാന്‍ കഥാപാത്രം ഫിറങ്കിയുടെ ആനിമേറ്റട് രൂപവും ശ്രദ്ധേയമായിരുന്നു.
ആപ്ലിക്കേഷനെക്കുറിച്ചും സിനിമയെക്കുറിച്ചും കൂടുതല്‍ അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കു.