“തെന്നിന്ത്യൻ സിനിമകളിലാണ് ഇപ്പോൾ കുടുംബം ജീവനോടെയുള്ളത്”; സെറീന വഹാബ്

','

' ); } ?>

ബോളിവുഡിൽ കുടുംബ ബന്ധങ്ങളെ അടിസ്ഥാനമാക്കിയുള്ള സിനിമകൾ നിർമ്മിക്കുന്നില്ല എന്ന് നടി സെറീന വഹാബ്. തെന്നിന്ത്യൻ സിനിമകളിലാണ് ഇപ്പോൾ കുടുംബം ജീവനോടെയുള്ളതെന്നും, അവർ ആളുകൾക്ക് കാണാൻ താല്പര്യമുള്ള സിനിമകളാണ് നിർമ്മിക്കുന്നതെന്നും സെറീന വഹാബ് പറഞ്ഞു. ദി രാജാസാബ് എന്ന തെലുങ്ക് ചിത്രത്തിൻ്റെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം.

‘മുംബൈയിലുള്ളവർ എന്തിനാണ് തെലുങ്ക് സിനിമകളിൽ അഭിനയിക്കുന്നത് എന്ന് ചോദിക്കുന്നുണ്ട്. ഹിന്ദി സിനിമകളിൽ കുടുംബ ബന്ധങ്ങളില്ല. തെന്നിന്ത്യൻ സിനിമകളിലാണ് ഇപ്പോൾ കുടുംബം ജീവനോടെയുള്ളത്. അവർ ആളുകൾ കാണാൻ താത്പര്യപ്പെടുന്ന കുടുംബ- ബന്ധങ്ങളെ അടിസ്ഥാനമാക്കിയുള്ള സിനിമകൾ നിർമ്മിക്കുന്നു’. സെറീന വഹാബ് പറഞ്ഞു.

1970-കളിൽ ഹിന്ദി സിനിമയിലൂടെ അഭിനയജീവിതം ആരംഭിച്ച നടിയാണ് സെറീന വഹാബ്. നിരവധി മലയാളസിനിമകളിലും സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്‌ത സറീന സിനിമാസ്വദകർക്ക് സുപരിചിതയാണ്. നാല് പതിറ്റാണ്ടിലേറെയായി സിനിമാരംഗത്ത് പ്രവർത്തിക്കുന്ന താരം
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണ സ്വദേശിയാണ്.