
സിനിമാ പ്രൊമോഷൻ അടിമുടി മാറിയിരിക്കുകയാണല്ലോ. യൂട്യൂബറിൻ്റെ പോസ്റ്റു വരെ വലിയ പ്രേഷക പിന്തുണ ലഭിക്കുന്നുവെന്നു വിശ്വസിക്കുന്ന കാലഘട്ടം. ഈ സാഹചര്യത്തിൽ ഒരു സിനിമയുടെ പ്രൊമോഷൻ നമുക്കൊന്നു കാണാം. മുഖപരിചയമുള്ള വരാണ് വീഡിയോയിലുള്ളവർ. ഫാലിമിലൂടെ ശ്രഡേയനായ സന്ധിപ് പ്രദീപ് വാഴ ഫെയിം സാഫ്,നിരവധി ചിത്രങ്ങളിലൂടെ ശ്രദേയയായ നിരഞ്ജന, അരുൺ അജികുമാർ
യൂട്യൂബറായ അരുൺപ്രദീപ് എന്നിവരാണ് ഇവിടെ ഒത്തുകൂടിയിരിക്കുന്നത്. പ്രൊമോഷൻ എങ്ങനെയൊക്കെ ചെയ്യാം എന്ന് ഈ താരങ്ങളുടെ ചോദ്യവും അതിനുള്ള യുട്യൂബറുടെ ഉത്തരവുമാണ് വീഡിയോയിൽ ഉള്ളത്. വലിയ ആസ്വാദകരുള്ള ഒരുയൂട്യൂബറിൻ്റെ അഭിപ്രായങ്ങളാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ബുക്ക് മൈ ഷോഹൈറേറ്റ്, ഐ.എം.ഡി.പി,, വേഷം കെട്ട്, കോൺട്ര വസ്സി, പിന്നെ ഹെലിക്കോപ്റ്ററും- ഇത്തരം നിരവധി കൗതുകങ്ങളും, ചില മണ്ടത്തരങ്ങളുമൊക്കെയായി ഇന്നലെ പുറത്തുവിട്ട പടക്കളത്തിൻ്റെ ഗയിം പ്ലേ പ്രൊമോഷൻ വീഡിയോചിരിയും ചിന്തയും നൽകി ഏറെ വൈറലായിരിക്കുകയാണ്. ഈ രസങ്ങളുടെ ആകെത്തുക പടക്കളം എന്ന ചിത്രത്തിലൂടെ നമുക്കു കാണാൻ കഴിയുമെന്ന് ചിത്രത്തിൻ്റെ അണിയാ പ്രവർത്തകർ ഉറപ്പുതരുന്നു. ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു വിജയ് സുബ്രഹ്മണ്യം എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ മനുസ്വരാജാണ് സംവിധാനം ചെയ്യുന്നത്. സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ, മാർക്കോ ഫെയിം ഇഷാൻഷൗക്കത്ത്, പൂജാ മോഹൻരാജ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തിരക്കഥ – നിതിൻ.സി.ബാബു.- മനുസ്വരാജ്. സംഗീതം – രാജേഷ് മുരുകേശൻ.(പ്രേമം ഫെയിം) ഛായാഗ്രഹണം – അനു മൂത്തേടത്ത്. എഡിറ്റിംഗ് – നിതിൻരാജ് ആരോൾ, പ്രൊഡക്ഷൻ ഡിസൈനർ – ഷാജി നടുവിൽ. കലാസംവിധാനം മഹേഷ് മോഹൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – നിതിൻ മൈക്കിൾ. അസ്സോസ്സിയേറ്റ് ഡയറക്ടർ – ശരത് അനിൽ, ഫൈസൽഷാ, പ്രൊഡക്ഷൻ മാനേജർ – സെന്തിൽ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ബിജു കടവൂർ. പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി. സുശീലൻ. മെയ് എട്ടിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.
.വാഴൂർ ജോസ്.