“എന്നെ മെലിഞ്ഞവൾ, രോഗി എന്നൊന്നും വിളിക്കാൻ നിങ്ങൾക്ക് അവകാശമില്ല”; സാമന്ത റൂത്ത് പ്രഭു

','

' ); } ?>

തന്റെ ശരീരത്തെ പരിഹസിച്ചവരെ വെല്ലുവിളിച്ച് തെന്നിന്ത്യൻ നായിക സാമന്ത റൂത്ത് പ്രഭു. മെലിഞ്ഞവൾ, രോഗി എന്ന് കമ്മന്റിട്ട് പരിഹസിച്ചവരെ
കഠിനമായി വർക്കൗട്ട് ചെയ്യുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് താരം വെല്ലുവിളിച്ചിരിക്കുന്നത്. തന്റെ ശരീരത്തെ കളിയാക്കാൻ നിങ്ങൾക്ക് അവകാശമില്ലെന്നാണ് സാമന്ത പറയുന്നത്.തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് താരത്തിന്റെ പ്രതികരണം.

‘കാര്യം ഇതാണ്. എന്നെ മെലിഞ്ഞവൾ, രോഗി എന്നൊന്നും വിളിക്കാൻ നിങ്ങൾക്ക് അവകാശമില്ല. നിങ്ങൾക്ക് ഇതിൽ മൂന്നെണ്ണമെങ്കിലും ചെയ്യാൻ കഴിയില്ലെങ്കിൽ… ആ വരികൾക്കിടയിൽ വായിക്കുക’, സാമന്ത ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. ശരീരഭാരത്തെക്കുറിച്ചോ രൂപത്തെക്കുറിച്ചോ ഉള്ള അഭിപ്രായങ്ങൾക്ക് സാമന്ത മറുപടി പറയുന്നത് ഇത് ആദ്യമായിട്ടല്ല. ശരീരഭാരം വർധിപ്പിക്കണമെന്ന് ഒരു ആരാധകൻ ആവശ്യപ്പെട്ടതിനെ തുടർന്ന് തന്റെ അവസ്ഥയ്ക്ക് ആവശ്യമായ കർശനമായ ആൻ്റി-ഇൻഫ്ലമേറ്ററി ഡയറ്റിലാണ് ഇപ്പോഴുള്ളത് എന്ന് സാമന്ത മറുപടി നൽകിയിരുന്നു.

തെന്നിന്ത്യൻ അഭിനേതാക്കൾക്കിടയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിയാണ് സാമന്ത റൂത്ത് പ്രഭു. നീണ്ട ഇടവേളയ്ക്ക് ശേഷം നടി ഇപ്പോൾ തിരിച്ച് അഭിനയത്തിൽ സജീവമായിരിക്കുകയാണ്. സംവിധായകരായ രാജ് ആൻഡ് ഡി കെ-യുടെ ‘സിറ്റാഡെൽ: ഹണി ബണ്ണി’ എന്ന സീരിസിലാണ് ഒടുവിൽ സാമന്ത പ്രത്യക്ഷപ്പെട്ടത്. ‘രക്ത ബ്രഹ്മാണ്ഡ്’ എന്ന ചിത്രത്തിലും ‘ബംഗാരം’ എന്ന തെലുങ്ക് ചിത്രത്തിലും അവർ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെ തെലുങ്ക് ചിത്രമായ ‘ശുഭം’ നിർമ്മിച്ച് നിർമ്മാതാവായും സാമന്ത അരങ്ങേറ്റം കുറിച്ചു.