നീയാണെന്‍ നിലനില്‍പ്പ്…

ഗായിക അഭയ ഹിരണ്‍മയിയോടൊത്തുള്ള മനോഹര ചിത്രം പങ്കുവച്ച് സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍. ‘എന്റെ നിലനില്‍പ്പിന്റെ കാരണം നീയാണ്’ എന്ന അടിക്കുറിപ്പോടെയാണ് ഗോപി സുന്ദര്‍ ചിത്രം പങ്കുവച്ചത്. മുന്‍പ് പ്രണയദിനത്തോടനുബന്ധിച്ച് ഗോപി സുന്ദറിനൊപ്പം നില്‍ക്കുന്ന ഒരു ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ഗായിക അഭയ താനൊരു വിവാഹിതനുമായി പ്രണയത്തിലാണെന്നു വെളിപ്പെടുത്തിയത്. ഗോപി സുന്ദറുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടുള്ള അഭയയുടെ പ്രതികരണം വാര്‍ത്തയായിരുന്നു.

View this post on Instagram

You are the reason I exist ❤️

A post shared by Gopi Sundar Official (@gopisundar__official) on