ഹിന്ദി സിനിമയില്‍ അതിമനോഹരങ്ങളായ അനവധി ചലച്ചിത്രഗാനങ്ങള്‍ രചിച്ച കവി യോഗേഷ് ഗൗര്‍ ( യോഗേഷ് -77) അന്തരിച്ചു. രജനീഗന്ധാ ഫൂല് തുമാരേ, കഹീം ദൂര് ജബ് ധിന് ധല്‍ ജായേ, രിം ഝിം ഗിരേ സാവന്‍, സിന്ദഗി കൈസി ഹൈ പഹേലി തുടങ്ങിയവ അദ്ദേഹത്തിന്റെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങളാണ്. ആനന്ദ്, ഛോട്ടി സി ബാത്, രജനീഗന്ധ, സറി റോബിന്, മന്‍സില്‍, ബാതോം ബാതോം മേം തുടങ്ങി മുപ്പതോളം സിനിമകള്‍ക്ക് ഗാനങ്ങള്‍ രചിച്ചു. ഹിന്ദിയിലെ പ്രശസ്തരായ സംഗീത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. ലക്നൗ സ്വദേശിയാണ്.
ബോളിവുഡ് ഗാനരചയിതാവ് യോഗേഷ് ഗൗര്‍ അന്തരിച്ചു
','' );
}
?>