മെഗാസ്റ്റാര്‍ മമ്മൂട്ടി വൈ.എസ്.ആര്‍ രാജശേഖര
റെഡ്ഡിയുടെ വേഷത്തിലെത്തുന്ന ചിത്രം യാത്രയുടെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ ആണ് ഇപ്പോള്‍ പുറത്തിറങ്ങുന്നത്. 70 എംഎം എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹി വി രാഘവ് ആണ്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ആദ്യ ഗാനവും ട്രെയ്‌ലറും ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ വൈ.എസ്.ആറിന്റെ അച്ഛന്‍ കഥാപാത്രത്തെ അവതരിപ്പിക്കുക ജഗപതി ബാബുവാണ്. റാവു രമേഷ്, സുഹാസിനി, വിനോദ് കുമാര്‍, സുധീര്‍ ബാബു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രം 2019 ഫെബ്രുവരി 8ന് തിയേറ്ററുകളിലെത്തും.
യാത്രയുടെ മലയാളം ടീസര്‍ കാണാം..