“ഗീതുവിൽ നിന്ന് ഒരുപാട് പഠിക്കാൻ കഴിഞ്ഞു, സ്ത്രീയുടെ കാഴ്ച്ചപ്പാടിലൂടെയാണ് ‘ടോക്‌സിക്’ഒരുക്കിയിരിക്കുന്നത്”; യഷ്

','

' ); } ?>

സ്ത്രീയുടെ കാഴ്ച്ചപ്പാടിലാണ് ‘ടോക്‌സിക്’ പോലൊരു ഗ്യാങ്സ്റ്റർ പടം ഗീതുമോഹൻദാസ് ഒരുക്കിയിരിക്കുന്നതെന്ന് നടൻ യഷ്. ഗീതു മോഹൻദാസിന്റെ ചിന്തകൾ വളരെ വ്യക്തമാണെന്നും, ഗീതുവിൽ നിന്ന് തനിക്കൊരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റിയെന്നും യഷ് പറഞ്ഞു. അമേരിക്കൻ സാമൂഹികമാധ്യമ താരം സബീൻ ഫഹീമിനോടാണ് യഷ് മനസുതുറന്നത്.

‘സാധാരണയായി ആക്ഷൻ സിനിമകൾ പുരുഷ സംവിധായകർ മാത്രമാണ് ചെയ്യാറുള്ളത്. ചരിത്രപരമായി ഇന്ത്യയിൽ അങ്ങനെയാണ്. വലിയ മുതൽമുടക്കിലുള്ള ഒരു ആക്ഷൻ സിനിമ, അതും ഒരു സ്ത്രീയുടെ കാഴ്ചപ്പാടിൽനിന്നുള്ള ഗ്യാങ്സ്റ്റർ സിനിമ, അത് പുതുതാണ്.’ യഷ് പറഞ്ഞു.

‘അവരുടെ ചിന്തകൾ വളരെ വ്യക്തമാണ്. ചെയ്യുന്ന കാര്യങ്ങളിൽ അടിയുറച്ച വിശ്വാസമുണ്ട്. മികച്ചൊരു എഴുത്തുകാരിയുമാണവർ. എനിക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി. ചില വികാരങ്ങൾ, പ്രണയം, ആസക്തി എന്നിവങ്ങനെ എത്ര വ്യത്യസ്‌തമായാണ് ഒരു സ്ത്രീക്ക് പ്രകടിപ്പിക്കുന്നതും അവതരിപ്പിക്കുന്നതുമെന്ന് ഈ യാത്രയിൽ ഞാൻ തിരിച്ചറിഞ്ഞു.’ യഷ് കൂട്ടിച്ചേർത്തു.

കെജിഎഫ് പരമ്പരയ്ക്ക് ശേഷം യഷ് നായകനാവുന്ന പാൻ- ഇന്ത്യൻ ചിത്രം ‘ടോക്സിക്: എ ഫെയറി ടെയ്ൽ ഫോർ ഗ്രോൺ അപ്സ്’ റിലീസിനൊരുങ്ങുകയാണ്. മലയാളി നടിയും സംവിധായികയുമായ ഗീതു മോഹൻദാസ് ആണ് ചിത്രമൊരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംപ്സ് അതിന്റെ ഉള്ളടക്കംകൊണ്ട് വിവാദമായിരുന്നു. ഇൻ്റിമേറ്റ് രംഗത്തിൽ അതിപ്രസരമുണ്ടെന്ന ആരോപണമായിരുന്നു ഉയർന്നത്. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന ആരോപണവും ടീസറിനെതിരേ ഉയർന്നിരുന്നു. സെൻസർ ബോർഡിനടക്കം ഇതുസംബന്ധിച്ച് പരാതി ലഭിച്ചിരുന്നു.

ഗീതു മോഹൻദാസ് സംവിധാനംചെയ്യുന്ന ‘ടോക്‌സിക്: എ ഫെയറി ടെയ്ൽ ഗ്രോൺ അപ്സ്’ എന്ന ചിത്രത്തിൽ നയൻതാര, രുക്‌മിണി വസന്ത്, കിയാര അദ്വാനി താരാ സുതാരിയ, ഹുമ ഖുറേഷി എന്നിവരാണ് നായികമാരായെത്തുന്നത്. യഷും ഗീതുവും ചേർന്നാണ് തിരക്കഥ.

മാർച്ച് 19-ന് ചിത്രം തിയേറ്ററിലെത്തുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ റിലീസ് മാറ്റി. ജൂൺ നാലാണ് പുതിയ റിലീസ് തീയതി.