“പുതിയലുക്ക് സമ്മാനിച്ചു കൊണ്ട് ജയസൂര്യക്ക് ജന്മദിനാംശകൾ നേരുന്നു”; “ടൈറ്റാൻസ്” അണിയറ പ്രവർത്തകർ

','

' ); } ?>

നീട്ടി വളർത്തിയ മുടിയും താടിയും, പിന്നെ കൈയ്യിൽ ഒരു പിസ്റ്റളും. എന്തെല്ലാം ദുരൂഹതകളും, കൗതുകങ്ങളുമാണ് ഈ ലുക്കിനു പിന്നിൽ.? പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ടൈറ്റാൻസ് എന്ന ചിത്രത്തിലെ ജയസൂര്യയുടേതാണ് ഈ ലുക്ക്. ജയസൂര്യയുടെ ജന്മദിന സമ്മാനമായിട്ടാണ് ഈ ലുക്ക് പ്രകാശനം ചെയ്തിരിക്കുന്നത്. ഫാന്റസി ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണിത്. അതിനനുയോജ്യമായ വിധത്തിലുള്ള ഒരു ലുക്കു തന്നെയാണിത്.

നേരമ്പോക്കിന്റെ ബാനറിൽ മിഥുൻ മാനുവൽ തോമസ്, ഇർഷാദ്. എം.ഹസ്സൻ, പ്രദീപ്സി .എസ്. എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ് -സുനിൽ സിംഗ്, സജിത്ത് . പി.വൈ.- വിനായകൻ ഈ ചിത്രത്തിലെ മറ്റൊരു പ്രധാന താരമാണ്. ജയസൂര്യയും, വിനായകനും , ചേർന്ന കോമ്പോ ഈ ചിത്രത്തിന്റെ ഏറെ ഹൈലൈറ്റാണ്.

സണ്ണി വെയ്ൻ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, മണികണ്ഠൻ ആചാരി എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. വലിയ മുതൽമുടക്കിൽ വ്യത്യസ്ഥമായ ലൊക്കേഷനുകളി ലൂടെ യാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കു ന്നത്. കൊച്ചി, കോയമ്പത്തൂർ, കൊല്ലം എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം.

തിരക്കഥ – ജയിംസ് സെബാസ്റ്റ്യൻ. സംഗീതം – ഷാൻ റഹ്മാൻ. ഛായാഗ്രഹണം – വിഷ്ണുശർമ്മ. എഡിറ്റിംഗ്- ഷമീർ മുഹമ്മദ്. പ്രൊഡക്ഷൻ ഡിസൈനർ – അരുൺ വെഞ്ഞാറമൂട്. കലാസംവിധാനം – മഹേഷ് പിറവം. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -രജീഷ് വേലായുധൻ, ബേസിൽ വർഗീസ് ജോസ്, ആക്ഷൻ ഫീനിക്സ് പ്രഭു .ഡിസൈൻ യെല്ലോ ട്രൂത്ത്’ സ്റ്റിൽസ് – സുഹൈബ് എസ്.ബി.കെ. പ്രൊഡക്ഷൻ മാനേജർ – നജീർ നസീം, പ്രൊഡക്ഷൻ എക്സിക്കുട്ടിവ് – രാജേഷ് സുന്ദരം, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ. ഈ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി വരുന്നു. ഒക്ടോബർ ഒന്നിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.

വാഴൂർജോസ്