“ഇങ്ങനെയൊരു കൂടിച്ചേരലിനു വേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു, പ്രാർത്ഥിച്ചിട്ടുണ്ട്”; രണ്ട് പതിറ്റാണ്ടിനു ശേഷം ഫാത്തിമയ്ക്ക് ചുവടുവച്ച് ‘വിന്നി’

','

' ); } ?>

ആൽബം രംഗത്ത് തരംഗം സൃഷ്‌ടിച്ച ഗാനമാണ് താജുദ്ധീൻ വടകരയുടെ ആലാപനത്തിൽ എത്തിയ ഖൽബാണ് ഫാത്തിമ. താജുദ്ധീൻ വടകരയുടെ കരിയർ ബെസ്റ്റ് കൂടിയായിരുന്നു ഗാനം. ഗാനം ഇന്നും സമൂഹമാധ്യമങ്ങളിൽ ട്രെൻഡ് ആണ്. ഖൽബാണ് ഫാത്തിമയ്ക്ക് ശേഷം താജുദ്ധീൻ വടകരയെ ആൽബങ്ങളിലൂടെയും, ഗാനങ്ങളിലൂടെയും പിന്നെയും പ്രേക്ഷകർ കണ്ടെങ്കിലും ചിത്രത്തിലെ നായികയെ പിന്നെയെവിടെയും കണ്ടിരുന്നില്ല. കോഴിക്കോട് സ്വദേശിയായ വിന്നിയായിരുന്നു ഗാനത്തിലെ നായിക.

ഇപ്പോഴിതാ നീണ്ട 20 വർഷങ്ങൾക്ക് ശേഷം മാധ്യമങ്ങൾക്ക് മുന്നിലേക്കെത്തിയിരിക്കുകയാണ് വിന്നി. താജുദ്ധീൻ വടകരയ്‌ക്കൊപ്പം ഫൺ വിത്ത് സ്റ്റാർസ്’ ഓൺലൈൻ ചാനലിലെ ‘പാട്ടോണം’ എന്ന ഓണം സ്പെഷ്യൽ പരിപാടിയി പങ്കെടുക്കുകയായിരുന്നു ഇരുവരും. ഇതുപോലൊരു കൂടിച്ചേരലിനു വേണ്ടി താനിത്രയും നാളും കാത്തിരിക്കുകയായിരുന്നുവെന്നും, അതിനു വേണ്ടി താൻ പ്രാർത്ഥിച്ചിട്ടുണ്ടെന്നും വിന്നി പറഞ്ഞു.

സത്യം പറഞ്ഞാൽ ഇതുപോലൊരു കൂടിച്ചേരലിനു വേണ്ടി ഞാനിത്രയും നാളും കാത്തിരിക്കുകയായിരുന്നു. അതിനു വേണ്ടി ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട്. ഇത്രയും കാലത്തിനു ശേഷം എന്നെ ഓർക്കുകയും, കൂടിച്ചേരലിലേക്ക് എന്നെ ക്ഷണിക്കുകയും ചെയ്തതിൽ ഒരുപാട് സന്തോഷമുണ്ട്. ഇനിയും ഇതുപോലെ ഒരുപാട് കൂടിച്ചേരലുകളിൽ നമുക്ക് പങ്കെടുക്കാൻ സാധിക്കട്ടെ.” വിന്നി പറഞ്ഞു.

20 വർഷങ്ങൾക്കിപ്പുറം വിണ്ണിയെ നേരിൽ കണ്ട സന്തോഷം താജുദ്ധീൻ വടകര പങ്കുവെച്ചു, കൂടാതെ വിന്നിക്കൊപ്പം നെഞ്ചിനുള്ളിൽ നീയാണ് എന്ന ഗാനം ആലപിക്കുകയും, ഇരുവരും ഗാനത്തിന് ചുവടുവെക്കുകയും ചെയ്തു.

അതേ സമയം 2000-കളുടെ തുടക്കത്തിൽ തരംഗം സൃഷ്ടിച്ച ‘ഖൽബാണ് ഫാത്തിമ’ എന്ന ആൽബത്തിലെ എല്ലാ ഗാനങ്ങളും ഹിറ്റായിരുന്നു. താജുദ്ധീൻ വടകരക്കും, വിന്നിക്കുമൊപ്പം ആൽബം രംഗത്തെ പ്രമുഖരായ സജി മില്ലേനിയം, കൊല്ലം ഷാഫി, ജലാൽ, ജയേന്ദ്രൻ ശർമ്മ, അൻവർ ശരീഫ്, അഖില, സുനിത, രഞ്ജു, എയ്ഞ്ചൽ മരിയ തുടങ്ങിയവരും കാൽ നൂറ്റാണ്ടിനു ശേഷമുള്ള ഈ അപൂർവ്വ ഒത്തുചേരലിൽ ഓർമ്മകൾ പങ്കുവെക്കാൻ ഒപ്പമുണ്ടായിരുന്നു.