നിയമപരമായി മുന്നോട്ട് പോകില്ല, സിനിമാ മേഖലയില്‍ തന്നെ മാറ്റം വേണം: വിന്‍സി അലോഷ്യസ്

','

' ); } ?>

സിനിമയിലെ മോശം അനുഭവങ്ങളെ കുറിച്ച് പരാതി നല്‍കിയിട്ടും നിയമപരമായി മുന്നോട്ട് പോകില്ലെന്ന് നടി വിന്‍ സി അലോഷ്യസ് വ്യക്തമാക്കി. “മാറ്റം വേണ്ടത് സിനിമാ മേഖലയിലാണ്. അവിടെതന്നെ ഉറപ്പുകള്‍ വേണം,” എന്നായിരുന്നു വിന്‍സിയുടെ നിലപാട്.

‘സിനിമാ സംഘടനകളുടെ അന്വേഷണവുമായി സഹകരിക്കും. സിനിമയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുത്. ആ ഉറപ്പാണ് എനിക്ക് വേണ്ടത്. മാലാ പാര്‍വതിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലൊന്നും പ്രതികരിക്കാനില്ല. ഐ സി യോഗത്തില്‍ പങ്കെടുക്കും’. വിൻസി വ്യക്തമാക്കി. തുടക്കത്തില്‍ നടന്റെ പേര് വെളിപ്പെടുത്താതിരുന്നുവെങ്കിലും പിന്നീട് പേര് പരാമര്‍ശിച്ച് ഫിലിം ചേംബറിന് രഹസ്യപരമായ പരാതി നല്‍കി. എന്നാല്‍ ആ രഹസ്യം സമൂഹ മാധ്യമങ്ങളിൽ അടക്കം പുറത്തായതോടെ വിൻസി ഫിലിം ചേംബറിനെതിരെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

സിനിമ സെറ്റിലെ ലഹരി ഉപയോഗത്തിനെതിരെ നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ നടി വിൻസി അലോഷ്യസ് ഫിലിം ചേമ്പറിൽ പരാതി നൽകിയിരുന്നു. ‘സൂത്രവാക്യം’ എന്ന സിനിമയുടെ സെറ്റിൽ വെച്ച് ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്നായിരുന്നു പരാതി. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സിറ്റി പോലീസ് ഡാന്‍സാഫ് (DANSAF) സംഘം പരിശോധന നടത്തുകയും മൂന്ന് എ സി പി മാരടക്കമുള്ള സംഘം നാലു മണിക്കൂറിലധികം ഷൈനിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ ഷൈൻ പോലീസുകാരുമായി സഹകരിക്കാത്തതും ചർച്ചയായിരുന്നു. ആരോഗ്യപ്രശ്നമുണ്ടെന്ന് ഷൈൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വിശദമായ വവൈദ്യ പരിശോധനയ്ക്ക് ശേഷം എൻ ഡി.പി.എസ്. ആക്ടിന്റെ സെക്ഷന്‍ 27, 29 പ്രകാരം അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് രണ്ടാളുടെ ആൾജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.

തുടർന്നുള്ള സാഹചര്യത്തിലാണ് വിൻസി തന്റെ അഭിപ്രായവും തീരുമാനങ്ങളും വ്യക്തമാക്കിയത്. പേര് പുറത്തു പോവരുതെന്ന അഭ്യർത്ഥന ഫിലിം ചേമ്പർ വകവെക്കാതിരുന്നതിൽ പ്രതിഷേധിച്ച് കേസ് പിൻവലിക്കാൻ തയ്യാറാണെന്നും  താരം വ്യക്തമാക്കിയിരുന്നു.