ജനിച്ച് അഞ്ചാം ദിവസത്തിൽ നായിക: ബേബി രുദ്രയുടെ നൂല് കെട്ട് ഗംഭീരമാക്കി ടീം ബേബി ഗേൾ

','

' ); } ?>

ജനിച്ച് അഞ്ചാം ദിവസം പൂർത്തിയാകും മുന്നേ നായികയായി അരങ്ങേറ്റം കുറിച്ച് ബേബി രുദ്ര. മാജിക് ഫ്രെയിം സിനിമകളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ അഖിൽ യശോധരന്റെ മകൾക്കാണ് ഈ അപൂർവ ഭാഗ്യം. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച്, ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയിൽ അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ എന്ന ചിത്രത്തിലാണ് രുദ്ര ടൈറ്റിൽ കഥാപാത്രമായ ബേബി ഗേളിനെ അവതരിപ്പിക്കുന്നത്. നിവിൻ പോളിയാണ് നായകനായി എത്തുന്നത്. ലിജോമോൾ ജോസാണ് നായിക.

തിരുവനന്തപുരത്ത് ആരംഭിച്ച ചിത്രീകരണത്തിനിടയിൽ, രുദ്രയുടെ നൂൽകെട്ട് ചടങ്ങ് ഗംഭീരമാക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. കുഞ്ഞിന്റെ നൂൽകെട്ട് ഗംഭീരമാക്കണമെന്ന നിർദ്ദേശം നിവിൻ പോളിയുടേതായിരുന്നു. കവടിയാർ ലയൺസ് ക്ലബ്ബിൽ സംഘടിപ്പിച്ച ചടങ്ങിൽ സംവിധായകൻ അരുൺ വർമ്മ, ലിജോമോൾ, സംഗീത് പ്രതാപ്, അഭിനന്ദ് തിലകൻ എന്നിവർ ചേർന്നാണ് ‘രുദ്ര’ എന്ന് പേര് ആദ്യമായി വിളിച്ചത്. ചിത്രത്തിന്റെ പ്രോജക്റ്റ് ഹെഡും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ അഖിൽ യശോധരനും, നിർമ്മാതാക്കളും അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തിരുന്നു. പി ആർ ഒ വാഴൂർ ജോസ്, ഫോട്ടോ: പ്രേംലാൽ പട്ടാഴി