ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന കുറുപ്പ് എന്ന ചിത്രം അണിയറയിലൊരുങ്ങുകയാണ്. കുപ്രസിദ്ധ ക്രിമിനല്‍ സുകുമാരക്കുറുപ്പിന്റെ വേഷത്തില്‍ ദുല്‍ഖര്‍ തന്റെ വിന്റേജ് ലുക്കുമായി എത്തുന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകരും സിനിമാപ്രേമികളുമെല്ലാം. നേരത്തെ ചിത്രത്തിന്റെ സെറ്റില്‍ നിന്നും തന്റെ വേറിട്ട ഗെറ്റപ്പിലുള്ള ഫോട്ടോസ് ദുല്‍ഖര്‍ തന്നെ പങ്കുവെച്ചിരുന്നു. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വീണ്ടുമൊരു വ്യത്യസ്ഥ ഫോട്ടോയുമായി താരം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയൊട്ടാകെ തന്റെ ഒറ്റ ചിത്രം കൊണ്ട് ആരാധകരെ നേടിയെടുത്ത റോക്കി ഭായ് യാഷിനൊപ്പമുള്ള ചിത്രമാണ് ദുല്‍ഖര്‍ പങ്കുവെച്ചത്. വളരെ സാധുവായ ഒരു ജെന്റില്‍മാന്‍ ആണ് അദ്ദേഹമെന്നും കണ്ടുമുട്ടിയതില്‍ ഏറെ സന്തോഷപ്പെടുന്നുവെന്നും ദുല്‍ഖര്‍ പോസ്റ്റിനു മുകളില്‍ കുറിച്ചിട്ടുണ്ട്.
കുറുപ്പ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മംഗലൂരുവില്‍ എത്തിയപ്പോഴായിരുന്നു ഈ കൂടിക്കാഴ്ച. യഷിന്റെ ആതിഥ്യമര്യാദയില്‍ താന്‍ ഏറെ സംതൃപ്തനായെന്നും അടുത്ത ഷെഡ്യൂളില്‍ വീണ്ടും കാണാമെന്നും ദുല്‍ഖര്‍ പറഞ്ഞു. കെജിഎഫ് 2വിനു വേണ്ടി കാത്തിരിക്കുകയാണെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.