“ഭയങ്കര തടിയുള്ളവർ സ്‌റ്റേജിൽ വന്ന് കളിക്കുന്നത് കാണുമ്പോൾ വൃത്തികേടാണ് എന്ന് തോന്നാറുണ്ട്”; അധിക്ഷേപ പരാമർശം നടത്തി ഊർമിള ഉണ്ണി

','

' ); } ?>

പ്രായമായവരെയും, തടിയുള്ളവരെയും അധിക്ഷേപിച്ച് സംസാരിച്ച് നടിയും നർത്തികയുമായ ഊർമിള ഉണ്ണി. “ഭയങ്കര തടിയുള്ളവർ സ്‌റ്റേജിൽ വന്ന് കളിക്കുന്നത് കാണുമ്പോൾ എന്തൊരു വൃത്തികേടാണ് എന്ന് തോന്നാറുണ്ടെനന്നായിരുന്നു ഊർമിളയുടെ പരാമർശം. കൂടാതെ ഓരോ പ്രായത്തിലും അതിനനുസരിച്ചുള്ള കാര്യങ്ങളേ ചെയ്യാവൂ എന്നും ഊർമിള ഉണ്ണി പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പരാമർശം.

‘ഭയങ്കര തടിയുള്ളവർ സ്‌റ്റേജിൽ വന്ന് കളിക്കുന്നത് കാണുമ്പോൾ എന്തൊരു വൃത്തികേടാണ് എന്ന് തോന്നാറുണ്ട്. വയ്യെങ്കിൽ ഇവർക്ക് വീട്ടിലിരുന്നൂടെ എന്ന് തോന്നും. ഞാനിപ്പോൾ ഡാൻസ് ചെയ്യാൻ ഇറങ്ങിയാൽ ഓരോരുത്തർക്കും എന്നെ പറ്റിയും അങ്ങനെയല്ലേ തോന്നുക. അതുകൊണ്ട് തന്നെ പറ്റാത്തത് വേണ്ടാ എന്ന് വെക്കാൻ നമ്മൾ തീരുമാനമെടുക്കണം.’ ഊർമിള ഉണ്ണി പറഞ്ഞു.

‘പ്രായമൊക്കെ വെറും നമ്പറാണ് എന്ന് പലരും പറയും. പക്ഷെ മേലുവേദന വരുമ്പോൾ ശരിക്കും മനസിലാകും അതൊന്നുമല്ല കാര്യം എന്ന്. അതാത് കാലത്ത് അതാത് പോലെ മുന്നോട്ടു പോകണം. ചിലർ പറയും, ‘മരണം വരെ നൃത്തം ചെയ്യും’ എന്നൊക്കെ. എന്തിനാണത്. അവരുടെ ഡാൻസ് കാണുമ്പോൾ വീട്ടിലിരുന്നാൽ പോരേ, അവിടെയിരുന്ന് കളിച്ചാൽ പോരെ എന്നൊക്കെ മനസിൽ തോന്നും’. ഊർമിള ഉണ്ണി കൂട്ടിച്ചേർത്തു.

നടിയുടെ ഇത്തരത്തിലുള്ള വാക്കുകൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ ശക്തമായി വിമർശനം ഉയരുന്നുണ്ട്. പ്രായവും ശരീരാവസ്ഥയുമൊന്നും കലയുടെ ലോകത്ത് അധിക്ഷേപിക്കാനുള്ള ആയുധമാക്കരുത് എന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. കലാമണ്ഡലം സത്യഭാമ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ചതിന് തുല്യമാണ് ഊർമിള ഉണ്ണിയുടെ പ്രസ്താവനയെന്നും പരക്കെ വിമർശനം ഉയരുന്നുണ്ട്.