വെല്ലു വിളിച്ചപ്പോൾ പ്രണയം പകർത്തിയെഴുതി, ആ പാട്ട് എന്റെ ജീവിതം മാറ്റിമറിച്ചു; താജുദ്ധീൻ വടകര

','

' ); } ?>

മലയാളം ആൽബം പാട്ടെന്ന് കേട്ടാൽ ഇന്നും മലയാളികൾ ആദ്യം ഓർക്കുന്ന പേര് താജുദ്ധീൻ വടകര എന്നായിരിക്കും. ഖൽബാണ് ഫാത്തിമ എന്ന ഒറ്റ ഗാനത്തിലൂടെ കേരളക്കരയെ ഇളക്കിമറിച്ച താജുദ്ധീൻ വടകരക്ക് ഇന്നത്തെ തലമുറയിലും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ഖൽബാണ് ഫാത്തിമയെ കുറിച്ചും, ഗാനം എഴുതാനുണ്ടായ സാഹചര്യത്തെ കുറിച്ചും മനസ്സ് തുറക്കുകയാണ് താജുദ്ധീൻ വടകര. കൂട്ടുകാരൻ വെല്ലുവിളിച്ചപ്പോൾ ആ ഓർമയിൽ പ്രണയം പകർത്തി എഴുതിയതാണെന്നും, അത് പിന്നീട് ജീവിതം മാറ്റി മറിച്ചെന്നും താജുദ്ധീൻ വടകര പറഞ്ഞു. ഫൺ വിത്ത് സ്റ്റാർസ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികാഷ് എന്ന പറയുന്ന എന്റെ സ്നേഹിതൻ എന്നെ വെല്ലുവിളിക്കുകയുണ്ടായി. ‘പാൽ നിലാ പുഞ്ചിരി’ എന്ന ഗാനം പോലെ ഒരു പാട്ട് എനിക്ക് ഉണ്ടാക്കാൻ കഴിയുമോ എന്ന് ചോദിച്ചിട്ട്. അന്നത്തെ എന്റെ പ്രധാന ഹോബി എന്ന് പറയുന്നത് ചിത്രം വരയ്ക്കുന്നതാണ്. വർക്ക് ചെയ്യുന്ന കടയിലെ തുണികൾക്കടിയിൽ വെക്കുന്ന കാർബോർഡിൽ ലാലേട്ടനെ ഒക്കെ വരക്കും. ഒരു ദിവസം വികാഷ് പറഞ്ഞ ഓർമയിൽ ഞാൻ എന്റെ പ്രണയം എഴുതി, ‘നെഞ്ചിനുള്ളിൽ നീയാണ്’അങ്ങനെ ഉണ്ടായതാണ്. പക്ഷെ അതൊരു വെല്ലു വിളിയിൽ നിന്നാണെന്ന് ഞാൻ പറയുന്നില്ല, എന്റെ പട്ടിണിയും ദാരിദ്ര്യവും നല്ലൊരു വർക്കിലൂടെ എനിക്ക് മാറ്റാൻ കഴിയുമെന്ന് ഞാൻ കരുതി, അതിനേക്കാളേറെ എന്റെ ഉള്ളിലെ കലാകാരനെ വളർത്താൻ കഴിയുമെന്നും ഞാൻ കരുതി. ഞാൻ രണ്ട തവണ ഗൾഫിൽ പോയി തിരിച്ചു വന്ന വ്യക്തിയാണ്. എനിക്കുറപ്പുണ്ടായിരുന്നു എവിടെയെങ്കിലും ഒരു കടയിലോ കമ്പനിയിലോ ഒരുപാട് കാലം നിന്ന് പണിയെടുക്കാനുള്ള മനസ്സ് എനിക്കില്ല എന്ന്. കെട്ടി കിടക്കുന്ന ജീവിതത്തോട് എനിക്ക് താല്പര്യം ഇല്ലായിരുന്നു. സിനിമ നടൻ ആകണം, സിനിമയിൽ അഭിനയിക്കണം എന്നൊക്കെ ആയിരുന്നു എന്റെ ആഗ്രഹം. താജുദ്ധീൻ പറഞ്ഞു

എന്റെ പ്രണയമാണ് ഖൽബാണ്ഫാത്തിമ എന്ന് പറഞ്ഞല്ലോ, അതിലെ ഏറ്റവും ഇഷ്ടമുള്ള വരികൾ എന്നൊന്നില്ല, എല്ലാം എനിക്കിഷ്ടമാണ്. പക്ഷെ
‘ഏഴാം കടലിനടിയിൽ ഒളിച്ചാലും നിന്നെ ഞാൻ തേടിയെത്തും പൂമീനേ’, ആ വരികൾ ഞാൻ അത്രയും തകർന്ന് നിന്ന സമയത്ത് എഴുതിയതാണ്. പൂമീൻ എന്ന് പറഞ്ഞാൽ വലിയ മീൻ എന്നാണ് പല നാടുകളിലും, പക്ഷെ ഞങ്ങടെ ഇവിടെ തോടുകളിലുള്ള ചെറിയ മീനിനെയാണ് അങ്ങനെ വിളിക്കാറ്. അപ്പം അത്രയും ചെറിയ മീൻ എത്ര ആഴത്തിൽ ഒളിച്ചാലും തേടി വരും എന്നാണ് ആ വരികളുടെ അർഥം. പിന്നെ ഖൽബാണ് ഫാത്തിമ ഉണ്ടായിരുന്നില്ലെങ്കിൽ ഞാൻ എന്ന മനുഷ്യനോ കലാകാരനോ ഉണ്ടാവുമായിരുന്നില്ല. ഞാൻ വലിക്കുകയും കുടിക്കുകയും ഒക്കെ ചെയ്തിരുന്ന ആളാണ്.ആരോഗ്യം ശ്രദ്ധിച്ചിരുന്നേ ഇല്ല . ഖൽബാണ് ഫാത്തിമ വാനന്ദിനു ശേഷമാണ് ഞാനാ ദുശീലങ്ങളൊക്കെ മാറ്റിയത്. മനുഷ്യനായത്, താജുദ്ധീൻ കൂട്ടിച്ചേർത്തു.